Rima Kallingal: റിമ കല്ലിങ്കലിന്റെ നൃത്ത പോസുകളുടെ ചിത്രങ്ങൾ വൈറലാകുന്നു..
ഋതു എന്ന സിനിമയിലൂടെ ആയിരുന്നു റിമ കല്ലിങ്കലിന്റെ വെള്ളിത്തിരയിലേക്കുള്ള പ്രവേശനം.
2012-ൽ ആഷിഖ് അബുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിലെ ടെസ്സ എന്ന കഥാപാത്രമാണ് റീമയെ പ്രേക്ഷകർക്ക് ഇടയിൽ മികച്ച നടിയാക്കിയത്.
സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള പുരസ്‌കാരം ചിത്രത്തിലെ പ്രകടനത്തിലൂടെ റിമ കല്ലിങ്കൽ സ്വന്തമാക്കുകയും ചെയ്തു.
ആഷിഖ് അബുവുമായുള്ള വിവാഹത്തിന് ശേഷവും റിമ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഡബ്ല്യൂ.സി.സിയുടെ തലപ്പത്ത് ഇരിക്കുന്നത് കൊണ്ട് തന്നെ പല വിമർശനങ്ങളും ചില സമയങ്ങളിൽ പരിഹാസങ്ങളും താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ അതുകൊണ്ട് തന്നെ ഒരുപാട് ട്രോളുകളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് റിമയ്ക്ക്. വ്യക്തമായ രാഷ്ട്രീയ നിലപാടുകളും അഭിപ്രായങ്ങളും റിമ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്