ആരാധകരുടെ മനസ്സിൽ ഒരിക്കലും മങ്ങാത്ത ഋഷി കപൂറിന്റെ 10 സിനിമകൾ..

Fri, 01 May 2020-9:31 am,

പ്രശസ്ത നടനും ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ രാജ് കപൂറിന്റെ മകനായ ഋഷി കപൂറിന്റെ ജനനം 1952 സെപ്റ്റംബർ 4 ന് മുംബൈയിൽ ആയിരുന്നു. പിതാവിന്റെ 'മേരാ നാം ജോക്കർ' എന്ന ചിത്രത്തിലൂടെയാണ് റിഷി കപൂർ സിനിമാ ജീവിതം ആരംഭിച്ചത്. 1970 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ടീച്ചറോട് പ്രണയം തോന്നിയ  14 വയസുള്ള ആൺകുട്ടിയുടെ വേഷത്തിലാണ് റിഷി കപൂർ അഭിനയിച്ചത്. ഋഷി കപൂറിന്റെ ഈ വേഷം പ്രേക്ഷക ഹൃദയത്തിൽ ഇടം നേടാൻ കഴിഞ്ഞു. 

1973 ൽ പിതാവ് രാജ് കപൂറിന്റെ ബാനറിൽ "ബോബി" എന്ന ചിത്രത്തിലും ഋഷി കപൂർ അഭിനയിച്ചു. 

1975 ൽ പുറത്തിറങ്ങിയ ഖേൽ ഖേൽ മീ എന്ന ചിത്രം നല്ല വിജയമായിരുന്നു.  

1977 ൽ റിലീസ് ചെയ്ത 'അമർ അക്ബർ ആന്റണി' ഋഷി കപൂറിന്റെ സിനിമാ ജീവിതത്തിലെ ഒരു പ്രധാന ചിത്രമാണ്. അദ്ദേഹത്തിന്റെ ചലച്ചിത്ര ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു ഈ ചിത്രം.

1980 ൽ റിലീസ് ചെയ്ത 'കർസ്' അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നാണ്.

1989 ൽ റിലീസ് ചെയ്ത 'ചാന്ദ്‌നി' യും ഋഷി കപൂർ അഭിനയിച്ച പ്രധാന ചിത്രങ്ങളിലൊന്നാണ്. ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് യഷ് ചോപ്രയാണ്. 

1977 ൽ പുറത്തിറങ്ങിയ ഹം കിസിസെ കം നഹി എന്ന ചിത്രം അദ്ദേഹത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു. 

1982 ൽ പുറത്തിറങ്ങിയ 'യേ വാദാ രഹാ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്ക് ഇപ്പോഴും ജനങ്ങളുടെ ഹൃദയത്തിൽ വസിക്കുന്നു.   

1986 ൽ പുറത്തിറങ്ങിയ നാഗിന എന്ന ചിത്രത്തിൽ ഋഷി കപൂറിന്റെ നായിക ശ്രീദേവിയായിരുന്നു.  ഇതിൽ ഒരു സർപ്പത്തിന്റെ കഥയെ അടിസ്ഥാനമാക്കിയായിരുന്നു  ചിത്രം.

2018 ൽ പുറത്തിറങ്ങിയ '102 നോട്ട് ഔട്ട്' എന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ-ഋഷി കപൂർ ജോഡി ആളുകളെ വളരെയധികം രസിപ്പിച്ചു. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link