Rorschach Movie : നിഗൂഢതകൾ അറിയാൻ ഇനി മൂന്ന് നാൾ മാത്രം ; റോഷാക്കിലെ ചിത്രങ്ങൾ പങ്കുവച്ച് മമ്മൂട്ടി
മമ്മൂട്ടി ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് റോഷാക്ക്. ചിത്രം ഒക്ടോബര്‍ 7 ന് തീയറ്ററുകളിലെത്തും . നിസാം ബഷീര്‍ ഒരുക്കുന്ന റോഷാക്കിന് വേണ്ടി വലിയ കാത്തിരിപ്പിലാണ് ആരാധകർ.
നിഗൂഢതയും സസ്പെന്‍സും നിറച്ചു കൊണ്ടുള്ള ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും ടീസറും ട്രെയിലറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ സ്റ്റില്‍സുകള്‍ പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി.
മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നടന്‍ ആസിഫ് അലിയും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. നിമീഷ് രവിയാണ് ഛായാഗ്രഹണം. നിമീഷ് രവിയാണ് ഛായാഗ്രഹണം.