Rosshan Andrews: സിദ്ദിഖിന്റെ ഓർമയിൽ സംവിധായകൻ റോഷൻ ആൻഡ്രൂസ്
ഇൻസ്റ്റാഗ്രാമിലൂടെയാണ് റോഷൻ ആൻഡ്രൂസ് ചിത്രങ്ങളും സിദ്ദിഖിനെ കുറിച്ച് ഹൃദയസ്പർശിയായ വാക്കുകളും കുറിച്ചത്.
''സിദ്ദിഖ് എക്ക. എനിക്ക് 17 വയസ്സുള്ളപ്പോൾ നിങ്ങളിൽ നിന്ന് ഞങ്ങൾക്ക് ഒരു സർട്ടിഫിക്കറ്റ് ലഭിച്ചു. 10 വർഷങ്ങൾക്ക് ശേഷം നിങ്ങൾ എന്റെ ആദ്യ സിനിമാ ഷൂട്ടിംഗ് സെറ്റിൽ എത്തി. എന്റെ ഗൃഹപ്രവേശനത്തിന് വന്ന് ഞങ്ങളെ അനുഗ്രഹിച്ചു. ഉദയനാണ് താരം എന്ന എന്റെ സിനിമയുടെ കഥ പറഞ്ഞപ്പോൾ വേണ്ട നിർദ്ദേശങ്ങളൊക്കെ നിങ്ങൾ എനിക്ക് നൽകി. ഒരുപാട് നല്ല ഓർമ്മകൾ നമ്മൾ പങ്കിട്ടു.''
''ഈ ചലച്ചിത്രമേഖലയിൽ ഞാൻ കണ്ട ഏറ്റവും നല്ല മനുഷ്യരിൽ ഒരാളാണ് നിങ്ങൾ. എപ്പോഴും ഓർത്തിരിക്കാൻ കഴിയുന്ന മികച്ച സിനിമകളാണ് നിങ്ങൾ സൃഷ്ടിച്ചത്! എന്റെ ജീവിതകാലം മുഴുവൻ എനിക്ക് ഇക്കയെ മറക്കാൻ കഴിയില്ല'' - റോഷൻ ആൻഡ്രൂസ് കുറിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം സിദ്ദിഖിന്റെ മരണം സംഭവിച്ചത്.
എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തി.
മലയാളത്തിന്റെ കോമഡി ജോണര്‍ സിനിമകളില്‍ വഴിത്തിരിവ് സൃഷ്‍ടിച്ച സംവിധായകനായിരുന്നു സിദ്ദിഖ്.