Royal Enfield ക്ലാസിക് 350 സെപ്തംബർ ഒന്നിന് പുറത്തിറക്കും
വിഷ്വല്‍ റിഫൈന്‍മെന്റുകളും പുതിയ എഞ്ചിനും പ്ലാറ്റ്ഫോമും ഉള്‍പ്പെടെ നിരവധി പരിഷ്‌കാരങ്ങളോടെയാണ് പുതിയ മോഡല്‍ വിപണിയില്‍ എത്തുക
Royal Enfield Classic 350 2021 സെപ്റ്റംബര്‍ ഒന്നിന് വിപണിയില്‍ എത്തുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്
പുതിയ മോഡലിൽ സ്‌കെയിലുകള്‍ റെട്രോ-ഹെവി പ്രൊഫൈലിലേക്ക് മാറിയെന്നാണ് റിപ്പോർട്ടുകൾ. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പിലും റിയര്‍ വ്യൂ മിററുകളിലും ടിയര്‍ഡ്രോപ്പ് ആകൃതിയിലുള്ള ടേണ്‍ ഇന്‍ഡിക്കേറ്ററുകളിലും ഫ്യുവല്‍ ടാങ്കിലും വിശാലമായ മുന്നിലും പിന്നിലുമുള്ള ഫെന്‍ഡറുകളിലും ഇത് വ്യക്തമാണ്
പുതുതലമുറ Classic 350-ന് ലഭ്യമായ ചില പുതിയ കളര്‍ ഓപ്ഷനുകളില്‍ ബ്രിട്ടീഷ് ഗ്രീന്‍, ഗ്ലോസി ഗ്രേ എന്നിവയും ഉള്‍പ്പെടാമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്
പുതിയ ക്ലാസിക് 350 സിംഗിള്‍ സീറ്റിലും ഇരട്ട സീറ്റ് കോണ്‍ഫിഗറേഷനിലും ലഭ്യമാണ്