Ruturaj Gaikwad: കാത്തിരിപ്പിനൊടുവില്‍ പ്രണയം പൂവണിഞ്ഞു; റുതുരാജ്-ഉത്കര്‍ഷ വിവാഹ ചിത്രങ്ങള്‍

Sun, 04 Jun 2023-9:58 am,

റുതുരാജും ഉത്കര്‍ഷയും വിവാഹദിനത്തിലുടനീളം വളരെയേറെ സന്തോഷത്തിലാണ് കാണപ്പെട്ടത്. ഇരുവരും എല്ലാം മറന്ന് പുഞ്ചിരിച്ചു കൊണ്ടാണ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. (ചിത്രം: ഇന്‍സ്റ്റാഗ്രാം)

ഉത്കര്‍ഷയും റുതുരാജും പരസ്പരം നോക്കി പുഞ്ചിരിക്കുന്ന ചിത്രങ്ങളെ ക്യൂട്ട്‌നെസ് ഓവര്‍ലോഡ് എന്ന് തന്നെ പറയാം. (ചിത്രം: ഇന്‍സ്റ്റാഗ്രാം)

വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ഉത്കര്‍ഷയും റുതുരാജും പരസ്പരം കെട്ടിപ്പിടിച്ചാണ് സന്തോഷം പങ്കുവെച്ചത്. (ചിത്രം: ഇന്‍സ്റ്റാഗ്രാം)

പല്ലോഡ് ക്രിയേഷന്‍സിന്റെ അതിമനോഹരമായ ലെഹംഗയാണ് ഉത്കര്‍ഷ വിവാഹത്തിന് തിരഞ്ഞെടുത്തത്. മനീഷ് മല്‍ഹോത്ര രൂപകല്‍പ്പന ചെയ്ത വസ്ത്രം ധരിച്ചാണ് റുതുരാജ് എത്തിയത്. (ചിത്രം: ഇന്‍സ്റ്റാഗ്രാം)

റുതുരാജിനെ പോലെ തന്നെ ഉത്കര്‍ഷയും ക്രിക്കറ്റ് താരമാണ്. ഉത്കര്‍ഷ മഹാരാഷ്ട്രയ്ക്ക് വേണ്ടി ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി കളിക്കുന്ന റുതുരാജ് മഹാരാഷ്ട്ര ടീമിലും അംഗമാണ്. (ചിത്രം: ഇന്‍സ്റ്റാഗ്രാം)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link