Sabarimala: ഇന്ന് വൃശ്ചികം ഒന്ന്; ഭക്തിസാന്ദ്രമായി ശബരിമല, ചിത്രങ്ങൾ കാണാം
വൃശ്ചികം ഒന്നായ ഇന്ന് പുലർച്ചെ 3 മണിക്ക് ശബരിമല ശ്രീകോവിൽ നട തുറന്നപ്പോൾ
തിരുനട തുറന്നതോടെ ശബരിമല സന്നിധാനം ശരണ മന്ത്രങ്ങളാൽ മുഖരിതമായി.
ശബരിമലയിലെ ഇന്നത്തെ (17.11.2023) ചടങ്ങുകൾ
വൃശ്ചികം ഒന്ന് .............. പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ 3 ന്.... തിരുനട തുറക്കൽ.. നിർമ്മാല്യം 3.05 ന് .... പതിവ് അഭിഷേകം 3.30 ന് ...ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം 7.30 ന് ഉഷപൂജ 12 ന് ഇരുപത്തിയഞ്ച് കലശപൂജ തുടർന്ന് കളഭാഭിഷേകം 12.30 ന് ഉച്ചപൂജ 1 മണിക്ക് ക്ഷേത്രനട അടയ്ക്കും. വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും 6.30ന് ദീപാരാധന 6.45 ന് പുഷ്പാഭിഷേകം 9.30 മണിക്ക് അത്താഴപൂജ 10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.
മണ്ഡലകാലത്തിന്റെ ആദ്യ ദിവസം തന്നെ ശബരിമലയിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
കേന്ദ്ര കാർഷിക, കർഷക ക്ഷേമ സഹ മന്ത്രി ശോഭാ കരന്തലാജേ ശബരിമല ദർശനത്തിന് എത്തിയപ്പോൾ.
പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക ക്ഷേമ, ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ശബരിമല സന്നിധാനത്തുള്ള യാത്രക്കിടെ നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലെ സൗകര്യങ്ങൾ വിലയിരുത്തുന്നു
ശബരിമല മണ്ഡലകാല മഹോത്സവത്തിനായി ശ്രീകോവിൽ നട തുറക്കുന്ന വേളയിൽ സന്നിഹിതരായ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ.എ.അജിത്ത് കുമാർ, ജി. സുന്ദരേശൻ എന്നിവർ.