Sara Tendulkar: മെഡിസിന്‍ പഠനം മുതല്‍ മോഡലിംഗ് വരെ, ആരാധകര്‍ക്ക് പ്രിയപ്പെട്ട സാറ തെണ്ടുല്‍ക്കര്‍
'സഹാറ കപ്പ്' നേടിയതിന് ശേഷമാണ് അവളുടെ പിതാവ് സച്ചിൻ തെണ്ടുൽക്കര്‍ മകള്‍ക്ക് സാറ എന്ന് പേര് നല്‍കിയത്. 1997 ൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റനെന്ന നിലയിൽ സച്ചിന്‍ നേടിയ ആദ്യ വിജയമായിരുന്നു അത്. സഹാറ കപ്പ് സച്ചിന്‍റെ ക്രിക്കറ്റ് കരിയറിലെ സവിശേഷ നിമിഷമായിരുന്നു.
സഞ്ചാര പ്രിയയാണ് സാറ, ലോകമെമ്പാടും സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന സാറ ഫ്രാൻസ്, ഇംഗ്ലണ്ട്, ഇന്തോനേഷ്യ, ദുബായ് തുടങ്ങിയ നിരവധി രാജ്യങ്ങള്‍ സഞ്ചരിച്ചിട്ടുണ്ട്.
ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ സാറ, ബിരുദപഠനം നടത്തിയത് ലണ്ടനിലാണ്. ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജിൽ നിന്നാണ് സാറ മെഡിസിനില്‍ ബിരുദം നേടിയത്. സാറയുടെ അമ്മ അഞ്ജലിയും ഡോക്ടറാണ്.
പൊതുജന ശ്രദ്ധയിൽ നിന്ന് ഏറെ അകലെയാണെങ്കിലും, സാറയ്ക്ക് സോഷ്യൽ മീഡിയയിൽ ഒരു വലിയ ആരാധകവൃന്ദമുണ്ട്. നിരവധി ഫാൻ പേജുകളുമുണ്ട്. ഇൻസ്റ്റാഗ്രാമിൽ സാറയ്ക്ക് 1.5 മില്യൺ ആരാധകരുണ്ട്
സാറയും പിതാവ് സച്ചിൻ തെണ്ടുൽക്കറും തമ്മിലുള്ള ബന്ധം വളരെ സ്പെഷ്യല്‍ ആണ്. സച്ചിന്‍റെ ബയോപിക് Sachin- A Billion Dreams -ന്‍റെ പ്രീമിയർ വേളയിൽ സാറ വികാരഭരിതമായ ഒരു പ്രസംഗം നടത്തിയിരുന്നു.
മെഡിസിനില്‍ ബിരുദം നേടിയതിന് ശേഷമാണ് സാറ മോഡലിംഗ് ആരംഭിക്കുന്നത്.
ഒരു ജനപ്രിയ വസ്ത്ര ബ്രാൻഡിന്‍റെ മോഡലായാണ് സാറ അടുത്തിടെ ഗ്ലാം ലോകത്തേക്ക് ചുവടുകൾ വച്ചത്. നടി ബനിതാ സന്ധു, താനിയ ഷ്രോഫ് എന്നിവരെ ഉൾപ്പെടുത്തി ഇൻസ്റ്റാഗ്രാമിൽ തന്‍റെ ആദ്യ പ്രൊമോഷണൽ മോഡലിംഗ് വീഡിയോ സാറ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായതെന്ന് പറയേണ്ടതില്ലല്ലോ...