Safest Cars: നിങ്ങളുടെ കുടുംബത്തിനായി ബജറ്റിൽ നിൽക്കുന്ന ഏറ്റവും സുരക്ഷിതമായ Car അന്വേഷിക്കുവാണോ? എങ്കിൽ ഇവയാണ് ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ബജറ്റ് കാറുകൾ

Sun, 14 Feb 2021-9:57 pm,

സുരിക്ഷതയ്ക്ക് പ്രത്യേക പരിഗണന നൽകിയാണ് ടാറ്റ് അവരുടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ച് പിടിക്കുന്നത്. ഇന്ത്യയിൽ ഹാച്ച്ബാക്ക് ശ്രേണിയിൽ 5 സ്റ്റാർ റേറ്റിങ്ങുള്ള ഒരോ ഒരു കാറാണ് ടാറ്റ് ആൾട്രോസ്. ഗ്ലോബൽ എൻസിഎപിയുടെ പരിശോധന പ്രകാരം ആൾട്രോസ് ഡ്രൈവറിന്റെ മറ്റ് യാത്രക്കാരുടെയും തല കഴുത്ത് എന്നിവയുടെ സുരക്ഷ ഉറപ്പാക്കുന്നു. ഒരു അപകട സമയത്ത് ആൾട്രോസ് കാർ സ്റ്റേബിളായി നിലനിർത്താൻ എബിഎസിനൊപ്പം ഇബിഡി സംവിധാനവും ഏർപ്പെടുത്തിട്ടുണ്ട്. വിപണയിൽ 5.69 ലക്ഷം മുതൽ 9.45 ലക്ഷം വരെയാണ് ആൾട്രോസിന്റെ വില

ആൾട്രോസ് കഴിഞ്ഞ് ഇന്ത്യയിൽ ഏറ്റവും സുരക്ഷതിത്വം ഉറപ്പാക്കാൻ രണ്ടാമത്തെ ഹാച്ച്ബാക്ക് ശ്രേണിയലുള്ള കാറാണ് ഫോക്സവാഗൻ പോളോ. ജർമൻ നിർമാതക്കളുടെ വാഹനത്തിന് ഗ്ലോബൽ എൻസിഎപി സുരക്ഷയ്ക്ക് 4 സ്റ്റാറാണ് നൽകിയിരിക്കുന്നത്. ആൾട്രോസ് പോലെ തന്നെ ഡ്രൈവറിന്റെ മറ്റ് യാത്രക്കാരുടെയും തല കഴുത്ത് എന്നിവയുടെ സുരക്ഷ ഉറപ്പാക്കുന്നുണ്ട് പോളോ.  ABS, EBD, ISOFIX തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും ഫോക്സവാഗൻ പോളോക്ക് നൽകിട്ടുണ്ട്. 6.01 ലക്ഷം മുതൽ 9.92 ലക്ഷം വരെയാണ് പോളോയുടെ വില വരുന്നത്

ടാറ്റയുടെ മറ്റൊരു ഹാച്ച്ബാക്കായ തിയാഗോയുടെ സെഡാൻ ശ്രേണിയിൽ വരുന്ന കാറാണ് ടിഗർ. തിയാഗോയെ പോലെ തന്നെ ടിഗറും 4 സ്റ്റാർ സുരക്ഷയാണ് ഉറപ്പ് നൽകുന്നത്. Global NCAPയുടെ പരിശോധന പ്രകാരം ടിഗർ ഡ്രൈവറിന്റെ മറ്റ് യാത്രക്കാരുടെയും തല കഴുത്ത് എന്നിവയുടെ സുരക്ഷ ഉറപ്പാക്കുന്നു. രണ്ട് എയഡബാഗ്,  ABS, EBD, റിവേഴ്സ് എടുക്കുമ്പോഴുള്ള സെൻസർ തുടങ്ങിയവയാണ് ടിഗർ ഉറപ്പ് നൽകുന്ന സുരക്ഷ ഫീച്ചറുകൾ. 5.49 ലക്ഷം മുതൽ 7.63 ലക്ഷം വരെയാണ് ടിഗറിന്റെ വില.

ടിഗറിന്റെ ഹാച്ച്ബാക്ക് വേർഷനാണ് തിയാഗോ. തിയാഗോ 4 സ്റ്റാർ സുരക്ഷയാണ് ഉറപ്പ് നൽകുന്നത്. Global NCAPയുടെ പരിശോധന പ്രകാരം തിയാഗോ ഡ്രൈവറിന്റെ മറ്റ് യാത്രക്കാരുടെയും തല കഴുത്ത് എന്നിവയുടെ സുരക്ഷ ഉറപ്പാക്കുന്നു. രണ്ട് എയഡബാഗ്,  ABS, EBD, റിവേഴ്സ് എടുക്കുമ്പോഴുള്ള സെൻസർ തുടങ്ങിയവയാണ് തിയാഗോ ഉറപ്പ് നൽകുന്ന സുരക്ഷ ഫീച്ചറുകൾ. 4.85 ലക്ഷം മുതൽ 6.84 ലക്ഷം വരെയാണ് തിയാഗോയുടെ വില.

ഫോർഡ് ഫിഗോ മുതർന്നവർക്ക് മൂന്ന് സ്റ്റാറും കുട്ടികൾക്ക് 2 സ്റ്റാർ സുരക്ഷയുമാണ്  Global NCAP യുടെ പരിശോധന പ്രകാരം നൽകുന്നത്. ഡ്രൈവറിന്റെ മറ്റ് യാത്രക്കാരുടെയും തല കഴുത്ത് എന്നിവയുടെ സുരക്ഷ ഉറപ്പാക്കുന്നുണ്ട്. ABS, EBD തടുങ്ങി സുരക്ഷ ഫീച്ചറുകളും നൽകുന്നുണ്ട്.  5.64 ലക്ഷം മുതൽ 8.19 ലക്ഷം വരെയാണ് ഫിഗോയുടെ വില.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link