Saffron Benefits: മാനസികാരോ​ഗ്യത്തിനും കുങ്കുമപ്പൂവ് മികച്ചത്; അറിയാം കുങ്കുമപ്പൂവിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ

Wed, 14 Jun 2023-5:43 pm,

ആന്റി ഓക്സിഡന്റ്- കുങ്കുമപ്പൂവ് ആന്റി ഓക്സിഡന്റ് ​ഗുണങ്ങൾ നിറഞ്ഞതാണ്. ഇതിൽ കോശങ്ങളെയും ശരീരത്തെയും ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുന്ന സസ്യ സംയുക്തങ്ങൾ ഉണ്ട്.

ആന്റി ഡിപ്രസന്റ്- കുങ്കുമപ്പൂവിൽ മാനസികാരോഗ്യത്തിന് ​ഗുണം ചെയ്യുന്ന സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. മാനസികാവസ്ഥ ഉയർത്തുന്നതിനും ആന്റി ഡിപ്രസന്റായി പ്രവർത്തിക്കുന്നതിനും ഇത് അനുയോജ്യമാണെന്ന് കണക്കാക്കപ്പെടുന്നു.

രോഗപ്രതിരോധ ശേഷി- ആരോ​ഗ്യകരമായ രോ​ഗപ്രതിരോധശേഷി നിലനിർത്താൻ നിങ്ങളെ സഹായിക്കുന്ന റൈബോഫ്ലേവിൻ, വിറ്റാമിൻ ബി എന്നിവയുടെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിലൊന്നാണ് കുങ്കുമപ്പൂവ്.

പ്രീ മെനസ്ട്രൽ സിൻഡ്രം- ഉത്കണ്ഠ, സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കൽ തുടങ്ങിയ പിഎംഎസ് ലക്ഷണങ്ങൾ കുറയ്ക്കാൻ കുങ്കുമപ്പൂവ് സഹായിക്കുന്നു.

ഓർമ്മശക്തി- കുങ്കുമപ്പൂവിൽ ക്രോസിൻ, ക്രോസെറ്റിൻ എന്നീ രണ്ട് രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്, ഇത് പഠനത്തിനും മെമ്മറി പ്രവർത്തനത്തിനും സഹായിക്കുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link