Sam Kerr - Kristie Mewis love story: ചുംബനരംഗം പങ്കുവച്ച് ഫുട്ബോള്‍ താരങ്ങളായ സാം കെറും ക്രിസ്റ്റി മെവിസും..!!
ഓസ്‌ട്രേലിയൻ വനിതാ ഫുട്‌ബോൾ താരം സാം കെറും അമേരിക്കൻ ഫുട്‌ബോൾ താരം ക്രിസ്റ്റി മെവിസും പ്രണയത്തിലാണ് എന്ന തരത്തില്‍ അഭ്യൂഹങ്ങൾ വളരെ മുന്‍പേതന്നെ ഉണ്ടായിരുന്നു.
അവരുടെ പ്രണയകഥ മറനീക്കി പ്രപുറത്തുവന്നത് ടോക്കിയോ ഒളിമ്പിക്‌സ് വേദിയിലാണ്. വെങ്കല മെഡലിനായുള്ള മത്സരത്തിനൊടുവിൽ ഓസ്‌ട്രേലിയൻ വനിതാ ഫുട്‌ബോൾ താരം സാം കെറും അമേരിക്കൻ ഫുട്‌ബോൾ താരം ക്രിസ്റ്റി മെവിസും പരസ്പരം ആലിംഗനം ചെയ്യുന്ന ദൃശ്യം വൈറലായിരുന്നു
ഓസ്‌ട്രേലിയൻ വനിതാ ഫുട്‌ബോൾ താരം സാം കെറും അമേരിക്കൻ ഫുട്‌ബോൾ താരം ക്രിസ്റ്റി മെവിസും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പരന്നതോടെ ഇരുവരും തങ്ങളുടെ ബന്ധം സ്ഥിരീകരിച്ചു.
ഓസ്‌ട്രേലിയൻ വനിതാ ഫുട്‌ബോൾ താരം സാം കെറും അമേരിക്കൻ ഫുട്‌ബോൾ താരം ക്രിസ്റ്റി മെവിസും പങ്കിട്ട ചില മനോഹരമായ നിമിഷങ്ങൾ ആരാധകര്‍ക്കായി അവര്‍ പങ്കുവച്ചു.
ക്രിസ്റ്റിയും സാമും വളരെക്കാലമായി പരസ്പരം കാണുന്നുവെന്നും സോഷ്യൽ മീഡിയയിൽ തങ്ങളുടെ ബന്ധം പ്രഖ്യാപിച്ചശേഷം ഇരുവരും പ്രണയനിമിഷങ്ങള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കു വയ്ക്കുകയും ചെയ്തിരുന്നു.