Samantha: സ്റ്റൈലിഷ് ചിത്രങ്ങളുമായി സാമന്ത; ഏറ്റെടുത്ത് ആരാധകർ
നീണ്ട 13 വർഷത്തെ കരിയറിനിടെ 50-ഓളം ചിത്രങ്ങളുടെ ഭാഗമാകാൻ സാമന്തയ്ക്ക് കഴിഞ്ഞു.
ഇതിനോടകം തന്നെ നാല് ഫിലിംഫെയർ അവാർഡുകളും നിരവധി പുരസ്കാരങ്ങളും സാമന്തയ്ക്ക് ലഭിച്ചിട്ടുണ്ട്.
വിവാഹ മോചനവും തുടര്‍ന്ന് വന്ന ആരോഗ്യ പ്രശ്നങ്ങളുമെല്ലാം അതിജീവിച്ച് വന്‍ തിരിച്ചുവരവ് നടത്തിയ താരം കൂടിയാണ് സാമന്ത.
പേശികള്‍ ദുര്‍ബലമാകുകയും ക്ഷീണിക്കുകയും ചെയ്യുന്ന മയോസിറ്റിസ് എന്ന അപൂർവ രോഗമാണ് സാമന്തയെ ബാധിച്ചത്.
നിലവിൽ സിനിമയിൽ നിന്ന് ഇടവേള എടുത്ത് അവധിക്കാലം ആഘോഷിക്കുകയാണ് സാമന്ത.
സിനിമയ്ക്ക് പുറമെ സോഷ്യൽ മീഡിയയിലും സജീവമാണ് സാമന്ത.
സാമന്ത സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേഗം വൈറലാകാറുണ്ട്.