Triple Rajayoga: ട്രിപ്പിൾ രാജയോഗത്തിലൂടെ ഇവർക്ക് സുവർണ്ണ കാലം, ആഗ്രഹിക്കുന്നത് നടക്കും!
ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും അതിന്റെതായ സമയത്ത് രാശി മറ്റാറുണ്ട്. എല്ലാ ഗ്രഹങ്ങളുടെയും രാശി മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കും. നവ ഗ്രഹങ്ങളിൽ, ഏറ്റവും പ്രാധാന്യം ശനി ഗ്രഹത്തിനാണ്.
ശനിയാണ് ഏറ്റവും സാവധാനത്തിൽ നീങ്ങുന്ന ഗ്രഹവും. ഏകദേശം രണ്ടര വർഷത്തെ സമയം വേണം ശനിയ്ക്ക് ഒരു രാശിചക്രം പൂർത്തിയാക്കാൻ.
നിലവിൽ ശനി അതിൻ്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിലാണ് അതിലൂടെ ശശ് രാജയോഗം സൃഷ്ടിച്ചിട്ടുണ്ട്. ഗ്രഹങ്ങളുടെ അധിപനായ ബുധൻ എല്ലാ മാസവും രാശി മാറും. ഇത്തരത്തിൽ ബുധൻ ഏതെങ്കിലും ഗ്രഹവുമായി സംയോജനം നടത്താറുമുണ്ട്. ഇതുകൂടാതെ ശുക്രനും രാശി മാറും.
ആഗസ്റ്റ് മാസത്തിൽ ഈ ഗ്രഹങ്ങൾ വളരെയധികം പ്രത്യേകതകൾ സൃഷ്ടിക്കും. ചിങ്ങത്തിൽ ശുക്രനും ബുധനും കൂടിച്ചേരും. മറുവശത്ത് ശനി ഗ്രഹം അതിൻ്റെ മുന്നിലായി സ്ഥിതി ചെയ്യുന്നു. അങ്ങനെ ബുധൻ, ശുക്രൻ, ശനി എന്നിവ മുഖാമുഖം വരും. അതിലൂടെ സമസപ്തക് രാജയോഗത്തോടൊപ്പം കേന്ദ്ര ത്രികോണ രാജയോഗവും സൃഷ്ടിക്കും.
ഇത് 12 രാശിക്കാരുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. എങ്കിലും ഈ 3 രാശിക്കാരുടെ ജീവിതത്തിൽ വൻ നേട്ടങ്ങൾ നൽകും. ആ രാശികൾ ഏതൊക്കെ അറിയാം...
ഇടവം (Taurus): ആഗസ്റ്റ് മാസം ഇവർക്ക് വളരെ നല്ല മാസമാണ്. കാരണം ഈ രാശിയിൽ ചൊവ്വയുടെയും വ്യാഴത്തിൻ്റെയും കൂടിച്ചേരൽ ഈ മാസം ഉണ്ടാകും. ഇതോടൊപ്പം നാലാം ഭാവത്തിൽ ശുക്രനും ബുധനുമുണ്ട്. ശനി നേരെയുണ്ട്. ഇതിലൂടെ ശശ് രാജയോഗം സൃഷ്ടിക്കുന്നു. ശനിയുടെ ദൃഷ്ടി അതിൻ്റെ സൗഹൃദ ഗ്രഹങ്ങളായ ശുക്രൻ, ബുധൻ എന്നിവയിലും പതിക്കുന്നു. ഇതിലൂടെ ഉണ്ടാകുന്ന കേന്ദ്ര ത്രികോണ രാജയോഗവും ഇവർക്ക് പ്രയോജനമായിരിക്കും.
ചിങ്ങം (Leo): ട്രിപ്പിൾ രാജയോഗം ഇവർക്ക് നൽകും കിടിലം നേട്ടങ്ങൾ. സമസപ്തക് യോഗക്കൊപ്പം കേന്ദ്ര ത്രികോണ രാജയോഗവും വളരെയധികം നേട്ടം ഇവർക്ക് നൽകും, കരിയറുമായി ബന്ധപ്പെട്ട് നിരവധി യാത്രകൾ നടത്താം, ഈ യാത്രകൾ നിങ്ങൾക്ക് പ്രയോജനം നൽകും, ബിസിനസിലും നല്ല ലാഭമുണ്ടാകും, മത്സരാർത്ഥികളുമായി നല്ല മത്സരം ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും
വൃശ്ചിക (Scorpio): ഇവർക്കും ട്രിപ്പിൾ രാജയോഗം വലിയ നേട്ടങ്ങൾ നൽകും. ജോലിയുമായി ബന്ധപ്പെട്ട് നേട്ടങ്ങൾ ലഭിക്കും, ബിസിനസിലും ലാഭം ഉണ്ടാകും, സാമ്പത്തിക സ്ഥിതി മികച്ചതാകും, കുടുംബത്തോടൊപ്പം നല്ല സമയം ചിലവഴിക്കും, ദാമ്പത്യ ജീവിതത്തിലെ വിള്ളലുകൾ മാറും, ആരോഗ്യം നന്നായിരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)