Sameera Reddy: സാരിയിൽ കിടിലൻ ലുക്കിൽ സമീറ റെഡ്ഡി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ സമീറ അഭിനയിച്ചു.
2008ൽ പുറത്തിറങ്ങിയ വാരണം ആയിരം എന്ന ചിത്രമാണ് സമീറയുടെ കരിയറിൽ വഴിത്തിരിവായത്.
പ്രായം കൂടുംതോറും സമീറയുടെ സൗന്ദര്യവും കൂടി വരികയാണല്ലോ എന്നാണ് ആരാധകർ പറയുന്നത്.
സൗന്ദര്യത്തെ കുറിച്ചുള്ള പരമ്പരാഗതമായ കാഴ്ചപ്പാടുകൾ സമീറ പലപ്പോഴും പൊളിച്ചടുക്കിയിട്ടുണ്ട്.
നരച്ച മുടിയും മേക്കപ്പില്ലാത്ത മുഖവുമായി എത്തി സമീറ ആരാധകരെ അമ്പരപ്പിക്കാറുണ്ട്.
മലയാളത്തിൽ മോഹൻലാൽ നായകനായെത്തിയ ഒരു നാൾ വരും എന്ന ചിത്രത്തിലും സമീറ ശ്രദ്ധേമായ വേഷം ചെയ്‌തു.