Samasaptak Yoga: 365 ദിവസങ്ങൾക്ക് ശേഷം സമസപ്തമ യോഗം; ഇവർക്കിനി സുവർണ്ണ നാളുകൾ

Wed, 24 Jul 2024-6:51 pm,

Samasaptak Rajayoga: സൂര്യൻ  രാശിയിൽ ആഗസ്റ്റിൽ പ്രവേശിക്കുന്നതോടെ സമസപ്തമ രാജയോഗം സൃഷ്ടിക്കും.  ഇതിലൂടെ ഇവർക്ക് അടിപൊളി നേട്ടങ്ങൾ ലഭിക്കും.

Shani Surya Make Samsaptak Rajayoga: ജ്യോതിഷപ്രകാരം സൂര്യൻ എല്ലാ മാസവും രാശിമാറും. അതുകൊണ്ടുതന്നെ സൂര്യനെ ഒരു രാശിചക്രം പൂർത്തിയാക്കാൻ 12 മാസത്തെ സമയം വേണം.

ഇപ്പോഴിതാ ശനി തന്റെ സ്വരാശിയായ കുംഭത്തിലുണ്ട്. ഈ സമയം സൂര്യൻ കർക്കടകത്തിലുണ്ട്. എങ്കിലും ആഗസ്ത് 16 ന് സൂര്യൻ ചിങ്ങത്തിൽ പ്രവേശിക്കും. 

ഇങ്ങനെ സൂര്യനും ശനിയും സ്വന്തം രാശിയിലെത്തുമ്പോൾ ഇവർ തമ്മിൽ മുഖാമുഖമാകും. ഇതിലൂടെ സമസപ്തക് രാജയോഗം സൃഷ്ടിക്കും.

ഈ പവർഫുൾ രാജയോഗം ചിലർക്ക് നേട്ടവും മറ്റു ചിലർക്ക് കോട്ടവും നൽകും. ഏതൊക്കെ രാശിക്കാർക്കാണ്  ഈ രാജയോഗത്തിലൂടെ നേട്ടങ്ങൾ ലഭിക്കാൻ പോകുന്നതെന്ന് നമുക്കറിയാം...

 

ജ്യോതിഷപ്രകാരം സൂര്യൻ ആഗസ്റ്റ് 16 ന് വൈകുന്നേരം 7:53 ന് സ്വരാശിയായ ചിങ്ങത്തിൽ പ്രവേശിക്കും.  ഇതിലൂടെ ഒരു വർഷത്തിന് ശേഷം സമസപ്തക് യോഗം രൂപപ്പെടും.  ഇതിലൂടെ നേട്ടം കൊയ്യുന്നത് ഇവരാണ്...

കർക്കടകം (Cancer): ഇവർക്ക് ഈ യോഗം വലിയ നേട്ടങ്ങൾ നൽകും. ഈ രാശിയിൽ സൂര്യൻ രണ്ടാം ഭാവത്തിലും ശനി എട്ടാം ഭാവത്തിലും ഇരിക്കും. ഇതിലൂടെ ഇവർക്ക് ധനനേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും.

 

ചിങ്ങം (Leo): ഇവർക്കും ഈ രാജയോഗം അടിപൊളി നേട്ടങ്ങൾ നൽകും. വളരെ നാളായി ഉണ്ടായിരുന്ന ആരോഗ്യ ബുദ്ധിമുട്ടുകൾ മാറിക്കിട്ടും, ബിസിനസിലെ ജോലിയുമുള്ള പ്രശ്നങ്ങൾ മാറും, സമൂഹത്തിൽ ബഹുമാനവും ആദരവും വർധിക്കും, ജീവിത പങ്കാളിയുമായി നല്ല ബന്ധം ഉണ്ടാകും.

 

ധനു (Sagittarius): ഈ യോഗം ധനു രാശിക്കാർക്കും കിടിലം നേട്ടങ്ങൾ നൽകും.  ഈ രാശിയുടെ മൂന്നാം ഭാവത്തിൽ ശനിയും ഒൻപതാം ഭാവത്തിൽ സൂര്യനും വരും. ഇതിലൂടെ ഇവർക്ക് ഭാഗ്യ നേട്ടങ്ങളും ഉണ്ടാകും, ജോലിസ്ഥലത്ത ഉണ്ടായിരുന്ന പ്രശ്നങ്ങൾ മാറും, ഈ സമയം വൻ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link