Samsung Galaxy M32 5G ഉടൻ ഇന്ത്യയിലെത്തും; പ്രത്യേകതകൾ എന്തൊക്കെ?
സാംസങ് ഗാലക്സി എം 32 5ജി ഫോണുകൾ ഉടൻ ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ നിലവിൽ 20000 രൂപയ്ക്ക് താഴെയുള്ള ഫോണുകളിൽ മികച്ചതാണ് സാംസങ് ഗാലക്സി എം 32. ഇപ്പോൾ സൗത്ത് കൊറിയൻ കമ്പനിയായ സാംസങ് ഫോണിന്റെ 5ജി വാരിയന്റുമായി ആണ് എത്താൻ ഒരുങ്ങുന്നത്.
സാംസങ് ഗാലക്സി എം 32 5ജി യുടെ 6GB RAM വേരിയന്റ് ഇന്ത്യയിൽ 20,999 രൂപയ്ക്കു എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം 8ജിബി വാരിയന്റിന്റെ വില 22,999 രൂപയ്‌യായിരിയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.
സാംസങ് ഗാലക്സി എം 32 5ജി യിൽ 48 മെഗാപിക്സൽ ക്വാഡ് ക്യാമറ സിസ്റ്റം, ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ക്യാമറയെ കുറിച്ച കൂടിതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
സാംസങ് ഗാലക്സി എം 32 5ജി ഫോണിൽ മീഡിയടെക്ക് ഡൈമെൻസിറ്റി 720 SoC പ്രൊസസ്സറായിരിക്കും ക്രമകാരിച്ചിരിക്കുക. കൂടാതെ 6.5 ഇഞ്ച് എച്ച്ഡി+ ഇൻഫിനിറ്റി-വി ഡിസ്പ്ലേ, 5,000 എംഎഎച്ച് ബാറ്ററി എന്നിവയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.