Samyuktha Menon: പിറന്നാളാഘോഷ ചിത്രങ്ങൾ പങ്കുവെച്ച് സംയുക്ത മേനോൻ
പിറന്നാള്‍ ദിനത്തില്‍ അടുത്ത വര്‍ഷത്തേക്ക് നടന്നു കയറുന്ന ചിത്രങ്ങളുമായി എത്തുകയാണ് സംയുക്ത മേനോന്‍.
ഡെനിം ഷോര്‍ട്‌സും ടോപ്പും ധരിച്ച് ലോണിലൂടെ നടന്നു നീങ്ങുന്ന ചിത്രമാണ് സംയുക്ത പോസ്റ്റ് ചെയ്തിട്ടുള്ളത്.
ടോവിനോ തോമസ് നായകനായ എടക്കാട് ബറ്റാലിയന്‍, കല്‍ക്കി, ആസിഫ് അലി നായകനായ അണ്ടര്‍ വേള്‍ഡ്, ഉയരെ, ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഒരു യമണ്ടന്‍ പ്രേമകഥ, ജയസൂര്യ നായകനായ വെള്ളം, ആന്തോളജി ചിത്രമായ ആണും പെണ്ണും, ഒടിടി റിലീസ് ആയെത്തിയ വുള്‍ഫ് എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു.
ലോക്ക് ഡൗണ്‍ സമയത്ത് ശരീര ഭാരം കുറച്ച് താരം വമ്പന്‍ മേക്കോവര്‍ നടത്തിയിരുന്നു.
എരിഡ, ഗാലിപട 2, കടുവ എന്നിവയാണ് സംയുക്തയുടെ പുതിയ ചിത്രങ്ങള്‍.