Samyuktha: എന്തൊരഴക്..എന്തൊരു ഭംഗി..! പച്ചയിൽ മനം കവർന്ന് സംയുക്ത
തീവണ്ടി എന്ന ചിത്രവും ജീവാംശമായ് എന്ന ഗാനവുമാണ് സംയുക്തയെ പ്രേക്ഷക മനസിൽ സ്ഥാനം നേടാൻ സഹായിച്ചത്.
എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയാറെടുക്കുമ്പോഴാണ് സംയുക്തയെ തേടി സിനിമയിൽ അവസരം എത്തുന്നത്.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചില ചിത്രങ്ങൾ കണ്ട് ഒരു ഫോട്ടോഗ്രാഫര്‍ സംയുക്തയെ കവര്‍ ഗേളായി ക്ഷണിച്ചു. ഇതിലൂടെയാണ് പോപ്പ് കോൺ എന്ന ചിത്രത്തിൽ സംയുക്തയ്ക്ക് അവസരം ലഭിച്ചത്.
തിരക്കേറിയ താരമാണെങ്കിലും സോഷ്യൽ മീഡിയയിലും സംയുക്ത സജീവമാണ്.
പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
സംയുക്ത പങ്കുവെയ്ക്കുന്ന പുത്തൻ ചിത്രങ്ങൾ അതിവേഗമാണ് വൈറലാകുന്നത്.