Samyuktha Varma: യോ​ഗ തുടങ്ങിയതോടെ രോ​ഗങ്ങൾ ഇല്ലാതായി: സംയുക്ത വർമ്മ- ചിത്രങ്ങൾ

Wed, 21 Jun 2023-3:32 pm,

യോ​ഗ ശീലിച്ചത് വഴി തനിക്ക് നിരവധി ആരോ​ഗ്യ-മാനസിക ​ഗുണങ്ങൾ ഉണ്ടായെന്ന് സംയുക്ത വർമ്മ പറയുന്നു.

ശ്വാസംമുട്ടൽ, പോളിസിസ്റ്റിക് ഓവറി, ഹോർമോൺ ഇംബാലൻസ് ഇതൊക്കെയുണ്ടായിരുന്നു. അതിൽനിന്നൊക്ക ഒരു മാറ്റത്തിനാണ് യോഗ തുടങ്ങിയതെന്ന് താരം പറയുന്നു.

രോഗങ്ങൾ പതുക്കെ ഇല്ലാതായി, യോഗമാത്രം ശേഷിച്ചു, അതെന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടായി.

യോഗക്രിയകൾപോലെ യോഗ തത്ത്വചിന്തയും സ്വാധീനിച്ചിട്ടുണ്ട്. മുന്നേപോയ ജ്ഞാനികൾ പറഞ്ഞതാണ് തത്ത്വചിന്തയായി നമ്മൾ അറിയുന്നത്. എന്നാലും ഞാൻ അനുഭവിക്കുന്നതാണ് എന്റെ തത്ത്വചിന്ത. അതാവണമെന്നില്ല എല്ലാവരുടെയും തത്ത്വചിന്ത.

ഒരേ ക്ലാസിൽ ഒരേ ക്രിയ ചെയ്യുന്നവർക്കുപോലും ഉള്ളിൽ യോഗാനുഭവം വെവ്വേറെയാണ്. ജീവിതത്തിലേക്കറിങ്ങുമ്പോഴും അനുഭവങ്ങൾ വേറെവേറെത്തന്നെയെന്നും സംയുക്ത പറയുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link