Sania Iyappan: ഓസ്ട്രേലിയയിൽ അടിച്ചുപൊളിച്ച് സാനിയ ഇയ്യപ്പൻ; ചിത്രങ്ങൾ കാണാം
റിയാലിറ്റി ഷോകളിലൂടെ കടന്നുവന്ന് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരമാണ് സാനിയ ഇയ്യപ്പൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ സാനിയ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും അതിവേഗം വൈറലാകാറുണ്ട്.
നിലവിൽ ഓസ്ട്രേലിയയിൽ അവധി ആഘോഷിക്കുകയാണ് സാനിയ. ഇതിൻ്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സാനിയ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
നായികമാരുടെ കുട്ടിക്കാലം അഭിനയിച്ചാണ് സാനിയ തുടങ്ങിയത്. ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെയും എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ പാർവ്വതിയുടെയും കുട്ടിക്കാലം അവതരിപ്പിച്ചത് സാനിയയാണ്.
ക്വീൻ എന്ന ചിത്രമാണ് സാനിയയുടെ കരിയറിൽ വഴിത്തിരിവായത്. ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രത്തെ സാനിയ മികച്ച രീതിയിൽ അവതരിപ്പിച്ചിരുന്നു.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിലും സാനിയ ശ്രദ്ധേയമായ കഥാപാത്രത്തെ (ജാൻവി) അവതരിപ്പിച്ചിരുന്നു.
അഭിനേത്രി എന്നതിന് പുറമെ മികച്ച നർത്തകിയും സംരംഭകയുമെല്ലാമാണ് സാനിയ. പലപ്പോഴും സാനിയ സൈബർ ആക്രമണങ്ങൾക്കും ഇരയാകാറുണ്ട്. വസ്ത്രധാരണത്തിൻ്റെ പേരിൽ സോഷ്യൽ മീഡിയയിൽ സാനിയയ്ക്കെതിരെ വലിയ വിമർശനമാണ് ഉയരാറുള്ളത്.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതൊന്നും തന്നെ ബാധിക്കില്ല എന്നാണ് സാനിയയുടെ നിലപാട്. വിമർശനങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും സാനിയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾക്ക് ആരാധകരും ഏറെയാണ്.