Sanusha Santhosh: പുകവലിക്കെതിരെ ബോധവത്ക്കരണവുമായി സനുഷയുടെ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ വൈറൽ

Mon, 07 Feb 2022-10:18 pm,

വിനയന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം നാളെ നമതെയിലാണ് സമുഷ ആദ്യമായി നായികയായി എത്തുന്നത്. തുടര്‍ന്ന് ഒരു പിടി മലയാള സിനിമകളില്‍ സനുഷ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചു

 

സമൂഹ മാധ്യമങ്ങളിലും സജീവമാണ് സനുഷ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ താരം പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. 

നീതുതോമസാണ് സനുഷയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കൈയിലൊരു സിഗരറ്റുണ്ട്. ഇതിനെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്

വിമര്‍ശിക്കുന്നവരോട് ജോലിയെ അതിന്റെ സെന്‍സില്‍ കാണാനാണ് സനുഷയ്ക്ക് പറയാനുള്ളത്. 

 

മോശമാണെങ്കില്‍ വിമര്‍ശിക്കാം, പക്ഷേ അതിന് ഒരു രീതീയുണ്ട്. അല്ലാതെ എല്ലാ കാര്യങ്ങളിലും കയറി ഇടപെടരുതെന്നും സനുഷ പറയുന്നു

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link