Sara Ali Khan Saree Look: കളര്‍ഫുള്‍ സാരിയില്‍ സാറാ അലി ഖാന്‍!!
2018ൽ സുശാന്ത് സിംഗ് രാജ്പുതിനൊപ്പം 'കേദാർനാഥ്' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സാറാ ബോളിവുഡിലെ ഇളം തലമുറക്കാരില്‍ ഏറെ പെട്ടെന്ന്തന്നെ പ്രശസ്തയായ താരമാണ്.
സാറായുടെ അഭിനയവും ഫാഷൻ സെന്‍സും ആരാധകഹൃദയം കീഴടക്കി മുന്നേറുകയാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ സാറ അലി ഖാൻ സിനിമാ ലോകത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചു
അടുത്തിടെയായി സാറാ അലി ഖാൻ സാരി ധരിച്ച ചില ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരുന്നു. കളര്‍ഫുള്‍ സാരിയില്‍ സാറാ വളരെ സുന്ദരിയായി കാണപ്പെട്ടിരുന്നു.
സാറയുടെ സാരി ലുക്കിനോപ്പം വിലയും ആരാധകര്‍ ശ്രദ്ധിക്കുന്നുണ്ട്. സാറാ അലി ഖാന്‍റെ ഈ ഫ്ലോറല്‍ സാരി തോരനി ക്ലോത്തിംഗ് ബ്രാൻഡിൽ നിന്നുള്ളതാണ്. താരത്തിന്‍റെ കയ്യിൽ കാണുന്ന ചെറിയ ബാഗും വളരെ വിലയുള്ളതാണ്.
തോരനി ക്ലോത്തിംഗ് ബ്രാൻഡിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം ഈ സാരിയുടെ വില 89,500 രൂപയാണ്. ഇതുകൂടാതെ സാറ ധരിച്ചിരിക്കുന്ന ബ്ലൗസിന് 19,500 രൂപ വിലവരും. സാറയുടെ സ്റ്റൈലിഷ് ലുക്കിന് മാച്ച് ചെയ്യുന്ന ചെറിയ ബാഗിന്‍റെ വില 18,500 രൂപയാണ്