Sara Ali Khan:ഗോള്‍ഡന്‍ സ്റ്റൈലിഷ് ലെഹങ്കയില്‍ സുന്ദരിയായി സാറാ അലി ഖാന്‍.. ചിത്രങ്ങള്‍ വൈറല്‍
2018ൽ ബിഗ് സ്ക്രീനില്‍ എത്തിയ സാറാ അലി ഖാന്‍ അന്നുമുതല്‍ സിനിമാ ലോകവും ആരാധകഹൃദയവും കീഴടക്കി മുന്നേറുകയാണ്. നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ച താരത്തിന് ആരാധകരും ഏറെയാണ്.
ഏറെ ശ്രദ്ധേയമായ വേഷങ്ങള്‍കൊണ്ട് ബോളിവുഡില്‍ ആധിപത്യം സ്ഥാപിച്ചിരിയ്ക്കുകയാണ് സാറാ അലി ഖാന്‍.
സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആണ് സാറാ അലി ഖാന്‍. തന്‍റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
അടുത്തിടെ താരം പങ്കുവച്ച ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായത്. ഗോൾഡൻ ലെഹങ്കയിൽ സാറ അലി ഖാൻ അതീവ സുന്ദരിയായി കാണപ്പെടുന്നു.
ഓഫ് ഷോൾഡർ ബ്ലൗസിനൊപ്പം ഫ്ലോറൽ ഡിസൈൻ ലെഹങ്കയാണ് സാറാ അണിഞ്ഞിരുന്നത്.