Sara Ali Khan: അടിപൊളി സ്റ്റൈലില്‍ സാറാ അലി ഖാന്‍! എയർപോർട്ട് ലുക്ക്‌ വൈറല്‍

Sat, 27 Jan 2024-8:11 pm,

2018ൽ  സുശാന്ത് സിംഗ് രാജ്പുതിനൊപ്പം 'കേദാർനാഥ്' എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 2018ൽ ബിഗ്‌ സ്ക്രീനില്‍ എത്തിയ സാറാ അലി ഖാന്‍ അന്നുമുതല്‍ സിനിമാ ലോകവും ആരാധകഹൃദയവും കീഴടക്കി മുന്നേറുകയാണ്. 

ചുരുങ്ങിയ സമയത്തിനുള്ളില്‍ സാറ അലി ഖാൻ സിനിമാ ലോകത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ബോളിവുഡിന് പുറമെ ഫാഷൻ ലോകത്തെയും അറിയപ്പെടുന്ന പേരാണ് സാറ. 

നടിയുടെ സ്റ്റൈലിഷ് ഫാഷന്‍ ലുക്ക്‌  പലപ്പോഴും തലക്കെട്ടുകളിൽ ഇടം പിടിയ്ക്കുന്നു.  പാശ്ചാത്യ വസ്ത്രങ്ങളും  പരമ്പരാഗത വസ്ത്രങ്ങളും ഒരേപോലെ ഇഷ്ടപ്പെടുന്ന താരമാണ് സാറാ അലി ഖാൻ. 

താരത്തിന്‍റെ എയർപോർട്ട് ലുക്ക്‌ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. എല്ലാ തവണത്തെയും പോലെ പുഞ്ചിരിയോടെ താരം ആരാധകര്‍ക്കായി പോസ് ചെയ്തു. 

 

എന്നത്തേയും പോലെ വ്യത്യസ്തമായ ലുക്കിലാണ് സാറ അലി ഖാന്‍ എത്തിയത്. ഡെനിം ജീൻസും ക്രോപ്പ് ടോപ്പും അണിഞ്ഞ് താരം വളരെ കൂൾ ആയി കാണപ്പെട്ടു.  താരത്തിന്‍റെ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link