Saturn Retrograde: ശനിയുടെ വക്രഗതി ഈ രാശിക്കാർക്ക് നല്ലതല്ല; ജീവിതത്തിൽ തടസങ്ങളുണ്ടാകും
മേടം - മേടം രാശിക്കാർക്ക് ജീവിതത്തിൽ നിരവധി തടസ്സങ്ങൾ നേരിടേണ്ടി വരും. പ്രണയ ബന്ധത്തിലും പ്രശ്നങ്ങൾ നേരിടേണ്ടിവരും. ദാമ്പത്യ ജീവിതത്തിൽ കലഹങ്ങൾ ഉടലെടുക്കും. ഈ സമയത്ത് നിങ്ങൾ ചെയ്യുന്നതെന്തും കഠിനാധ്വാനത്തോടെയും സത്യസന്ധതയോടെയും ചെയ്യുക.
കന്നി - കന്നിരാശിക്കാർ പ്രണയകാര്യങ്ങളിൽ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടും. ദാമ്പത്യ ജീവിതത്തിൽ കലഹങ്ങൾ ഉണ്ടാകും. ബന്ധുക്കൾക്കിടയിൽ തെറ്റിദ്ധാരണകൾ വർദ്ധിക്കും. ചെറിയ കാര്യങ്ങൾക്ക് ദേഷ്യപ്പെടരുത്.
തുലാം - തുലാം രാശിക്കാരുടെ പ്രണയ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ സംഘർഷങ്ങൾ ഉടലെടുക്കും.
മകരം - മകരം രാശിക്കാർക്ക് മറ്റുള്ളവരുമായുള്ള ബന്ധം വഷളാകും. നിങ്ങളുടെ പ്രണയത്തിൽ പ്രശ്നങ്ങൾ വരും. ജീവിത പങ്കാളിയുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.
മീനം - പ്രണയബന്ധങ്ങളുടെ കാര്യത്തിൽ ഈ മാസം മീനം രാശിക്കാർക്ക് നല്ലതല്ല. ദാമ്പത്യ ജീവിതത്തിലും പ്രശ്നങ്ങളുണ്ടാകും. ചെറിയ കാര്യങ്ങൾ നിസ്സാരമായി കാണരുത്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)