Shani Vakri: ശനി വക്രി സൃഷ്ടിക്കും കേന്ദ്ര ത്രികോണ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അത്ഭുത നേട്ടങ്ങൾ!
ജ്യോതിഷത്തിൽ ശനിയെ ഒരു വലിയ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. നിലവിൽ കുംഭ രാശിയിലാണ് ശനി. ശനി ജൂൺ 17 ന് രാത്രി 10:48 മുതൽ വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. ശനിയുടെ വക്രഗതി കുംഭ രാശിയിൽ കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിക്കും. ഈ രാജയോഗം വളരെ ശുഭകരവും ഫലപ്രദവുമാണെന്ന് കണക്കാക്കപ്പെടുന്നു. ഇത് ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.
ഇടവം (Taurus): കുംഭം രാശിയിൽ ശനിയുടെ വക്രഗതി കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിക്കും. ഈ രാജയോഗം ഇടവം രാശിക്കാർക്ക് അനുകൂലമായ മാറ്റങ്ങൾ കൊണ്ടുവരും. ഈ സമയത്ത് ഒരു വസ്തു വാങ്ങാൻ അവസരമുണ്ടാകും. നിക്ഷേപത്തിന് ഏറ്റവും നല്ല സമയമാണ്. ജോലി ചെയ്യുന്നവർക്ക് നല്ല നാളുകൾ ആരംഭിക്കും. ഈ സമയത്ത് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത.
മിഥുനം (Gemini): കേന്ദ്ര ത്രികോണ രാജയോഗം മിഥുന രാശിക്കാർക്ക് ശുഭ ഫലങ്ങൾ നൽകും. ദീർഘദൂര യാത്രകൾ നിങ്ങൾക്ക് കരിയറിൽ പുതിയ പദവി നൽകും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന യുവാക്കൾക്കും വിദ്യാർത്ഥികൾക്കും നല്ല സമയമാണ് വരുന്നത്. നിങ്ങൾ ശരിക്ക് കഠിനാധ്വാനം ചെയ്യുക അതിന്റെ ഫലങ്ങൾ ലഭിക്കുമെന്നതിൽ സംശയമില്ല.
ചിങ്ങം (Leo): ശനിയുടെ ഈ സഞ്ചാര മാറ്റം ചിങ്ങ രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും, സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാകും. ഉദ്യോഗത്തിൽ പ്രമോഷനും ഇൻക്രിമെന്റും ഉണ്ടാകും. സമൂഹത്തിൽ ആദരവ് വർദ്ധിക്കും. കോടതി വ്യവഹാരങ്ങൾ നിങ്ങൾക്ക് അനുകൂലമായി തീരും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)