Shani Rise 2024: ഈ രാശിക്കാരുടെ കഷ്ടകാലം അവസാനിക്കുന്നു, ശനി ദേവന്‍റെ കൃപയാല്‍ പണത്തിന്‍റെ പെരുമഴ!!
ജ്യോതിഷ പ്രകാരം 2024ൽ ശനി അതിന്‍റെ ചലനം മറ്റും. 2024 ഫെബ്രുവരിയിൽ ശനി കുംഭ രാശിയിൽ അസ്തമിക്കുകയും തുടർന്ന് മാർച്ചിൽ അതേ രാശിയില്‍ ഉദിക്കുകയും ചെയ്യും. അതായത്, 2024 മാർച്ച് 18 മുതൽ ശനി ദേവ് ഉദയാവസ്ഥയിലേക്ക് വരും. ശനിയുടെ ഉദയം ഒരു വ്യക്തിയുടെ ജീവിതത്തിൽ പല പ്രത്യേക മാറ്റങ്ങൾക്കും വഴിയൊരുക്കും. ശനിയുടെ ഉദയം 3 രാശിക്കാർക്ക് വലിയ അനുഗ്രഹമായി മാറും. ഏതൊക്കെ രാശിക്കാർക്കാണ് ശനിയുടെ ഉദയം മൂലം ജീവിതത്തിൽ അഭിവൃദ്ധി ഉണ്ടാകാൻ പോകുന്നത് എന്ന് അറിയാം.
ഇടവം രാശി (Taurus Zodiac Sign)
വേദഗ്രന്ഥങ്ങൾ അനുസരിച്ച്, ഇടവം രാശിക്കാർക്ക് 2024-ൽ ശനി ദേവന്‍റെ ഉദയം മൂലം നല്ല ശുഭഫലങ്ങൾ ലഭിക്കും. ഈ രാശിക്കാര്‍ക്ക് ജോലിയിൽ സ്ഥാനക്കയറ്റവും വരുമാനത്തില്‍ വർദ്ധനവും ഉണ്ടാകും. ബിസിനസ് ക്ലാസുകാർക്കും ഈ സമയം ഏറെ ശുഭകരമാണ്. ശനിയുടെ ഉദയം മൂലം ഈ രാശിക്കാര്‍ക്ക് ബിസിനസിൽ വൻ ലാഭം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. സർക്കാർ ജോലിയിലും രാഷ്ട്രീയത്തിലും സജീവമായിരിക്കുന്നവർക്ക് ഈ സമയത്ത് രാജകീയ സന്തോഷം ലഭിക്കും. അപ്രതീക്ഷിതമായി പണം ലഭിക്കാൻ സാധ്യതയുണ്ട്.
തുലാം രാശി (Libra Zodiac Sign)
ജ്യോതിഷ പ്രകാരം, ശനിയുടെ ഉദയം തുലാം രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാക്കും. ഈ സമയത്ത് തുലാം രാശിക്കാരുടെ ജീവിതത്തില്‍ ഏറെ ശുഭ ഫലങ്ങൾ കാണപ്പെടും. ഇത് മാത്രമല്ല, ജോലിക്കാരായ ആളുകള്‍ക്ക് സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയുണ്ട്. അതേപോലെ, ഈ രാശിക്കാര്‍ ബിസിനസിൽ നിക്ഷേപിക്കുന്ന പണം ഈ സമയത്ത് നല്ല വരുമാനം നൽകും. വരുമാനം വർദ്ധിക്കുന്നതിനാൽ പുതിയ തൊഴിലവസരങ്ങൾ ഉടലെടുക്കും. സന്തോഷത്തിനുള്ള ഉപാധികൾ വർദ്ധിക്കും.
ധനു രാശി (Sagittarius Zodiac Sign)
ശനി ദേവന്‍ ഈ രാശിക്കാർക്ക് ശുഭദിനങ്ങൾ സമ്മാനിക്കും. ഈ സമയം, ഈ രാശിക്കാർക്ക് മംഗളകരമായ നേട്ടങ്ങൾ നൽകും. ശനിയുടെ ഉദയം ഈ രാശിക്കാർക്ക് അവരുടെ കരിയറിൽ പുരോഗതിക്കുള്ള വഴികള്‍ തുറക്കും. പുതിയ തൊഴിലവസരങ്ങളും ലഭ്യമാകും. ശനിയുടെ ഉദയം തൊഴിൽരഹിതരായ യുവാക്കൾക്ക് നേട്ടങ്ങൾ നൽകും. ഈ കാലയളവിൽ ഒരു പുതിയ തൊഴിൽ സാധ്യത തുറന്നു തരാം. ഈ കാലയളവിൽ, ഐശ്വര്യത്തിനും സന്തോഷത്തിനും ഉള്ള ഉപാധികളിൽ വർദ്ധനവുണ്ടാകും. ബിസിനസ് ക്ലാസുകാർക്കും ഈ സമയം അനുകൂലമായിരിക്കും. ശനിയുടെ അനുഗ്രഹത്താൽ സാമ്പത്തിക പുരോഗതിയിലേക്കുള്ള വഴികൾ തുറക്കും. (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)