Shani Surya Yuti End: കഷ്ടകാലം അവസാനിച്ചു, ഈ രാശിക്കാര്‍ക്ക് ഇനി സുവര്‍ണ്ണകാലം!!
ജ്യോതിഷം അനുസരിച്ച് ഇത്തരം ഗ്രഹ സംയോജനങ്ങള്‍ ഒരു നിശ്ചിത സമയത്തിന് ശേഷം അവസാനിക്കുന്നു. അതായത്, കുംഭ രാശിയില്‍ സംഭവിച്ച ശനി സൂര്യ സംയോജനം മാര്‍ച്ച് 14 ന് അവസാനിച്ചു. ഇപ്പോള്‍ സൂര്യദേവന്‍ മീനരാശിയിൽ സംക്രമിച്ചിരിയ്ക്കുകയാണ്. സൂര്യന്‍റെ ഈ സംക്രമണം മൂന്ന് രാശിക്കാർക്ക് മറ്റ് നേട്ടങ്ങളോടൊപ്പം അപ്രതീക്ഷിത ധനലാഭവും സമ്മാനിക്കും. ശനി സൂര്യ സംയോജനം അവസാനിച്ചതോടെ ഭാഗ്യം തെളിയുന്ന രാശിക്കാര്‍ ഇവരാണ്...
ഇടവം രാശി (Taurus Zodiac Sign)
ജ്യോതിഷം അനുസരിച്ച് ഇടവം രാശിക്കാരുടെ നല്ല നാളുകൾ ആരംഭിച്ചു. ഇതുവരെ ധാരാളമായി പണം ചിലവഴിച്ചിരുന്നവര്‍ ഇനി അത് നിയന്ത്രിക്കും. ജോലിയും കച്ചവടവും ചെയ്യുന്നവർ വലിയ വിജയം കൈവരിക്കും. തൊഴിൽ രഹിതർക്ക് പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും.
മകരം രാശി (Capricorn Zodiac Sign)
ജ്യോതിഷം അനുസരിച്ച് മകരം രാശിക്കാർക്ക് ഈ സമയം വളരെ നല്ലതായിരിക്കും. ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഈ രാശിക്കാർക്ക് പെട്ടെന്നുള്ള ധനലാഭത്തിനുള്ള ഭാഗ്യം ഉണ്ടാകും. കുടുംബത്തിൽ ഉണ്ടായിരുന്ന തർക്കം അവസാനിക്കും.
കുംഭം രാശി (Aquarius Zodiac Sign)
ഈ സമയം കുംഭം രാശിക്കാരുടെ വ്യക്തിത്വം മെച്ചപ്പെടും, ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്ക് അവരുടെ വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകും. എന്തെങ്കിലും തരത്തിലുള്ള നിക്ഷേപ പദ്ധതിയുണ്ടെങ്കിൽ അത് നേട്ടങ്ങള്‍ സമ്മാനിക്കും. വസ്തു, വാഹനങ്ങള്‍ മുതലയവ വാങ്ങാൻ പറ്റിയ സമയമാണ്. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും, അവിവാഹിതര്‍ക്ക് നല്ല ബന്ധങ്ങള്‍ വന്നുചേരും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)