Saturn Sun Conjunction: ശനി സൂര്യ സംയോജനം, 2024ല്‍ ഈ രാശിക്കാര്‍ക്ക് കഷ്ടകാലം
2024-ൽ ശനി-സൂര്യൻ സംയോജനം വളരെയധികം കുഴപ്പങ്ങൾ നൽകും. ശത്രു ഗ്രഹങ്ങളായ ശനിയുടേയും സൂര്യന്‍റെയും സംയോജനം കഷ്ടകാലം സമ്മാനിയ്ക്കുന്ന ചില രാശികള്‍ ഉണ്ട്. ഈ രാശിക്കാര്‍ 2024 ഫെബ്രുവരി 15 മുതൽ 2024 മാർച്ച് 15 വരെ വളരെ ശ്രദ്ധയോടെ മുന്നോട്ട് നീങ്ങണം. ശനിയും സൂര്യനും ചേർന്ന് ഏത് രാശിയിലാണ് കുഴപ്പങ്ങൾ ഉണ്ടാകുന്നത് എന്ന് നോക്കാം.
കർക്കിടകം രാശി (Cancer Zodiac Sign)
ശനിയും സൂര്യനും ചേരുന്നത് കർക്കിടക രാശിക്കാർക്ക് കഷ്ടകാലം സമ്മാനിയ്ക്കും. അതായത്, ഈ രാശിക്കാര്‍ക്ക് ഏറെ മോശം സമയമാണ് വരാന്‍ പോകുന്നത്. ഈ രാശിക്കാരുടെ ആരോഗ്യനില മോശമാകാം, ഗുപ്തരോഗങ്ങള്‍ ഉണ്ടാകാം. ചര്‍മ്മ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാം. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങള്‍ ഉണ്ടാകാം. കരിയറിലെ പ്രശ്നങ്ങൾ ഒഴിവാക്കാൻ, ഈ കാലയളവിൽ ജോലിയില്‍ ഒരു മാറ്റവും വരുത്താതിരിക്കുന്നതാണ് നല്ലത്. ജോലി മാറുന്നതിനോ പുതിയ ബിസിനസ് തുടങ്ങുന്നതിനോ ഇത് നല്ല സമയമല്ല. പുതിയ നിക്ഷേപങ്ങൾ നടത്തരുത്. നിങ്ങളുടെ ആരോഗ്യം ഏറെ ശ്രദ്ധിക്കുക.
കന്നി രാശി (Virgo Zodiac Sign)
ശനിയും സൂര്യനും കൂടിച്ചേരുന്നത് കന്നിരാശിക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. ഈ രാശിക്കാര്‍ ഏതെങ്കിലും തരത്തിലുള്ള തർക്കത്തില്‍പ്പെടാം. കേസുള്ളവർക്ക് കോടതി കേസുകളിൽ പരാജയം നേരിടാം. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകാം അല്ലെങ്കിൽ ചില പരിക്കുകളോ അപകടങ്ങളോ സംഭവിക്കാം. അതുകൊണ്ട് ഈ കാലയളവിൽ വാഹനം ശ്രദ്ധയോടെ ഉപയോഗിക്കുക. നിങ്ങളുടെ ജോലിയിലും ബിസിനസിലും ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ ജോലിയില്‍ അവഗണന പാടില്ല, നിക്ഷേപം നടത്താന്‍ സമയം അനുയോജ്യമല്ല.
മീനം ( Pisces Zodiac Sign)
സൂര്യന്‍റെയും ശനിയുടെയും സംയോജനം മീനരാശിക്കാർക്ക് ഏറെ അശുഭകരമായ ഫലങ്ങൾ നൽകും. അനാവശ്യ ചിലവുകൾ നിങ്ങളുടെ ബജറ്റിനെ നശിപ്പിക്കും. കടം വാങ്ങേണ്ടി വന്നേക്കാം. നിങ്ങൾക്കെതിരെ ചില തെറ്റായ ആരോപണങ്ങൾ ഉന്നയിക്കപ്പെടാം, അതിനാൽ ജാഗ്രത പാലിക്കുക. ടെൻഷൻ ഉണ്ടാകും. വ്യവസായികൾക്ക് പ്രശ്‌നങ്ങൾ നേരിടാം. നിങ്ങൾക്ക് സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് ആർക്കും പണം കടം കൊടുക്കാതിരിക്കുന്നതാണ് നല്ലത്. പണം നഷ്‌ടപ്പെടാൻ സാധ്യതയുണ്ട്. ആരോഗ്യത്തെ അവഗണിക്കരുത്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)