Sun Transit 2023: സൂര്യ-ശനി സംയോജനം കഴിഞ്ഞു; സൂര്യൻ ഇനി മീനരാശിയിൽ, ഈ 3 രാശികൾക്ക് അപ്രതീക്ഷിത ധനലാഭം

Wed, 15 Mar 2023-9:41 am,

ഇടവം: ഇടവം രാശിക്കാർക്ക് സൂര്യന്റെ സംക്രമണം ഒരു അനുഗ്രഹമാണ്. ഈ രാശിക്കാരുടെ ജീവിതത്തിൽ സുവർണ്ണ ദിനങ്ങൾ തുടങ്ങുന്നു. കരിയറിൽ ഉയർന്ന പദവിയിലെത്തും. സ്ഥാനക്കയറ്റവും ശമ്പള വർധനയും ഉണ്ടാകും. പുതിയ ജോലി ലഭിക്കാനിടയുണ്ട്. ബിസിനസിന് നല്ല സമയം. ആരോഗ്യം തൃപ്തികരമായിരിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ പൂർണ്ണമായും നീങ്ങും. വിദ്യാർത്ഥികൾക്ക് അനുയോജ്യമായ സമയം. കഠിനാധ്വാനം ഫലം കാണും. 

 

കർക്കടകം: കർക്കടക രാശിക്കാർക്ക് സൂര്യന്റെ സംക്രമണം ഭാഗ്യമാണ്. പ്രമോഷൻ, ഇൻക്രിമെന്റ് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി പെട്ടെന്ന് നേട്ടം കൈവരിക്കും. ആത്മീയ യാത്രകൾ നടത്താനുള്ള സാധ്യതയുണ്ട്. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും. ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ അവ നീങ്ങും. വിദ്യാർത്ഥികൾക്ക് അനുയോജ്യമായ സമയമാണിത്.

 

മകരം: സൂര്യന്റെ സംക്രമണം മകരം രാശിക്കാർക്ക് അത്ഭുതകരമായ നേട്ടങ്ങൾ നൽകും. വലിയ സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. കുടുംബത്തിലെ അഭിപ്രായ വ്യത്യാസങ്ങളും കലഹങ്ങളും മാറി സന്തോഷമുണ്ടാകും. തൊഴിലിലും ബിസിനസിലും വളർച്ചയുണ്ടാകും. ആരോഗ്യം മെച്ചപ്പെടും. മത്സര പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് അനുയോജ്യമായ സമയമാണിത്. 

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link