രാഹുവിന്റെ നക്ഷത്രത്തിൽ ശനി: ഈ രാശിക്കാർക്ക് ജാക്ക്പോട്ട്, സ്ഥാനക്കറ്റത്തിനും ശമ്പള വർധനവിനും സാധ്യത

Thu, 16 Mar 2023-8:00 am,

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഈ കാലയളവിൽ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. തൊഴിലന്വേഷകർക്ക് നേട്ടമുണ്ടാകും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് പുതിയ ഓർഡറുകൾ ലഭിക്കും. സംയുക്ത സംരംഭങ്ങൾ ഫലപ്രദമല്ല. 

 

തുലാം: ഓഫീസ് ജോലി ചെയ്യുന്നവർക്ക് പുതിയ അവസരങ്ങൾ വന്നുചേരും. സ്ഥാനക്കയറ്റത്തിന് അവസരമുണ്ട്. സംരംഭകർക്ക് പുതിയ പദ്ധതികൾ ലഭിക്കും. ബിസിനസ് വിപുലീകരണവും സാധ്യമാണ്.

 

ധനു: ധനു രാശിക്കാർ പുതിയ ജോലി കണ്ടെത്തും. തൊഴിൽ ചെയ്യുന്നവർക്ക് ഉന്നതി ലഭിക്കും. ഒരു പുതിയ ബിസിനസ് തുടങ്ങാനുള്ള അവസരമുണ്ട്. വിദ്യാർത്ഥികൾക്ക് പ്രതീക്ഷിച്ച വിജയമുണ്ടാകും. ഒക്ടോബർ വരെയുള്ള കാലയളവ് നിങ്ങൾക്ക് അനുകൂലമായിരിക്കും.

 

മകരം: സ്ഥാനക്കയറ്റത്തിനും ശമ്പള വർധനവിനും വേണ്ടി കാത്തിരിക്കുന്ന മകരം രാശിക്കാർക്ക് നല്ല വാർത്തകൾ ലഭിക്കും. സംരംഭകർക്ക് കൂടുതൽ ലാഭമുണ്ടാകും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ വിജയമുണ്ടാകും. വിദേശ യാത്രകൾക്കായി അൽപ്പം കൂടി കാത്തിരിക്കണം. സംസാരത്തിൽ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link