Shani Nakshatra Parivartan 2024: ശനി പൂരൂരുട്ടാതി നക്ഷത്രത്തിലേക്ക്; മണിക്കൂറുകൾക്ക് ഇവരുടെ സുവർണ്ണ സമയം തെളിയും!

Thu, 26 Dec 2024-10:54 pm,
Shani Transit Benefits

Shani Nakshatra Gochar 2024: വൈദിക ജ്യോതിഷമനുസരിച്ച് ഡിസംബർ 27 ആയ നാളെ ശനി നക്ഷത്രം മാറും. നിലവിൽ ശനി കുംഭം രാശിയിലാണ്. ശനിയുടെ ഈ മാറ്റം 3 രാശിക്കാർക്കും വൻ നേട്ടങ്ങൾ നൽകും

Saturn Tranist Impact

Shani Nakshatra Parivartan 2024 Zodiac Effects: പുതുവർഷം ആരംഭിക്കാൻ ഇനി 4 ദിവസങ്ങൾ മാത്രം. 2024 ൽ നിരവധി വലിയ ഗ്രഹങ്ങളുടെ സംക്രമണം നടന്നിരുന്നു. ഇപ്പോഴിതാ കർമ്മഫല ദാതാവും ന്യായാധിപനുമായ ശനി നാളെ പൂരൂരുട്ടാതി നക്ഷത്രത്തിൽ പ്രവേശിക്കും.

Shani In Pooruruthathi Nakshatha

ജ്യോതിഷ പ്രകാരം ശനി ഏതെങ്കിലും ഒരു രാശിയിൽ രണ്ടര വർഷത്തോളം തുടരുകയും നക്ഷത്രത്തിൽ ഏകദേശം 1 വർഷം സംക്രമിക്കുകയും ചെയ്യും. വളരെ പതുക്കെ നീങ്ങുന്ന ഒരു ഗ്രഹമാണ് ശനി. ശനിയുടെ ഈ മാറ്റം എല്ലാ രാശികളിലും ശുഭ, അശുഭ ഫലങ്ങൾ നൽകും.

2025 ഏപ്രിൽ വരെ ഈ നക്ഷത്രത്തിൽ ശനി തുടരും.  ഇതിലൂടെ ചില രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് അറിയാം...

 

മേടം (Aries):  ഇവർക്ക് ശനിയുടെ ഈ മാറ്റം വളരെയധികം നേട്ടങ്ങൾ നൽകും. ജോലി ചെയ്യുന്നവർക്ക് ജോലിയിൽ സ്ഥാനക്കയറ്റം, തൊഴിൽ രഹിതർക്ക് പുതിയ ജോലി, മാതാപിതാക്കളിൽ നിന്നും സഹോദരങ്ങളിൽ നിന്നും പൂർണ്ണ പിന്തുണ, വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ലാഭം, ആരോഗ്യം മെച്ചപ്പെടും

തുലാം (Libra): ഇവർക്കും ശനിയുടെ രാശിമാറ്റം ശുഭകരമായിരിക്കും. പഠനത്തിലും ജോലിയിലും ഈ സമയം മികച്ചതായിരിക്കും, പഠനകാര്യങ്ങളിലെ തടസ്സങ്ങൾ നീങ്ങും, ജോലിസ്ഥലത്ത് നിങ്ങളുടെ ജോലി വിലമതിക്കും, കഠിനാധ്വാനം ഫലം ചെയ്യും, പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവസാനിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ബന്ധങ്ങളിൽ തുടരുന്ന അകലങ്ങൾ മാറും, പങ്കാളിയുടെ പിന്തുണ ലഭിക്കും

കുംഭം (Aquarius):  ഈ രാശിക്കാർക്കും ശനിയുടെ രാശിമാറ്റം വളരെ അനുകൂലമായിരിക്കും. മനസിന്റെ പിരിമുറുക്കം നീങ്ങും, ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും, നിക്ഷേപങ്ങളിൽ നിന്നും ലാഭം ലഭിക്കും. വിവാഹിതരുടെ ബന്ധങ്ങളിൽ സ്നേഹം വർദ്ധിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link