Saturn Transit: ശനി നേർരേഖയിലേക്ക്; ഇവർക്ക് ലഭിക്കും പണമഴ, ബിസിനസിലും നല്ല സമയം

Sun, 03 Sep 2023-7:55 am,

ഈ വർഷത്തെ ദീപാവലി മഹോത്സവം നവംബർ 12 ന് ആഘോഷിക്കും. ദീപാവലിക്ക് മുൻപായി ശനി കുംഭം രാശിയിൽ നേർരേഖയിലേക്ക് മാറും. നിലവിൽ കുംഭം രാശിയിൽ വക്ര​ഗതിയിലാണ് ശനി. നവംബർ 4 ന് ശനി നേർരേഖയിലെത്തും. ശനി ദേവൻ അശുഭകരമായ ഫലങ്ങൾ മാത്രമല്ല നൽകുന്നത്. ശുഭഫലങ്ങളും നൽകുന്നു.

ശനിദേവൻ ശുഭകരമായ സ്ഥാനത്തിരിക്കുമ്പോൾ ഒരു വ്യക്തിയുടെ ജീവിതം രാജാവിനെപ്പോലെയാകും. ദീപാവലിക്ക് മുൻപായി ഏതൊക്കെ രാശിക്കാർക്ക് ശനിയുടെ ഈ മാറ്റത്തിലൂടെ ​ഗുണം ലഭിക്കുമെന്ന് നോക്കാം...

മേടം: നിങ്ങളുടെ ബഹുമാനം വർദ്ധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ബിസിനസ് കാര്യങ്ങൾക്ക് ഈ സമയം നല്ലതാണ്. പഴയ സുഹൃത്തിനെ കണ്ടുമുട്ടാനുള്ള അവസരമുണ്ടാകും. ജോലിസ്ഥലത്ത് നല്ല അന്തരീക്ഷം ഉണ്ടാകും. കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കും.

ഇടവം: ശുഭകരമായ കാലയളവാണിത്. ബിസിനസ്സുമായി ബന്ധപ്പെട്ട നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധി നീങ്ങും. ചില നല്ല വാർത്തകൾ കണ്ടെത്താൻ കഴിയും. കുടുംബത്തോടൊപ്പം യാത്രയാകാം. ബഹുമാനം വർദ്ധിക്കും, ഉദ്യോഗസ്ഥർ സന്തോഷിക്കും.

മിഥുനം: നിങ്ങളുടെ കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. ജോലിസ്ഥലത്ത് പ്രതീക്ഷിച്ചതിലും കൂടുതൽ വിജയം നിങ്ങൾക്ക് ലഭിക്കും. കലയോടുള്ള താൽപര്യം വർദ്ധിക്കും. ബിസിനസ്സിന് നല്ല സമയം. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ചില നല്ല വാർത്തകൾ ലഭിച്ചേക്കാം.

ധനു: ഭാഗ്യം കൂടെയുണ്ടാകും. സാമ്പത്തിക നേട്ടം ഉണ്ടാകും. കുടുംബജീവിതം സന്തോഷകരമാകും. ബഹുമാനം ലഭിക്കും. സ്ഥാനമാനങ്ങൾ വർദ്ധിക്കും. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link