Shani - Shukra Gochar: മഹത്തായ നേട്ടങ്ങൾ, സാമ്പത്തിക പുരോ​ഗതി; ശനി-ശുക്ര സംക്രമണം ഈ രാശികൾക്ക് ഭാ​ഗ്യം

Fri, 20 Oct 2023-4:10 pm,

നവംബർ മൂന്നിന് ശുക്രൻ കന്നിരാശിയിലും നവംബർ 4ന് ശനി കുംഭം രാശിയിൽ നേർരേഖയിൽ സഞ്ചരിക്കും. ‌ഏതൊക്കെ രാശികൾക്കാണ് ഈ ചലനങ്ങൾ നല്ല ഫലം നൽകുന്നതെന്ന് നോക്കാം.

മേടം രാശിക്കാർക്ക് നവംബർ മാസം വളരെ പ്രത്യേകതയുള്ളതാണ്. ഈ രാശിക്കാർക്ക് ഈ കാലയളവിൽ പണം ലഭിക്കും. ശനി-ശുക്രന്റെ സ്വാധീനം മൂലം നിങ്ങളുടെ ജീവിതത്തിൽ പ്രധാനപ്പെട്ട മാറ്റങ്ങൾ സംഭവിക്കാം. പണം വന്നുചേരും. ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കും.

ശനി-ശുക്ര സംക്രമണം മിഥുനം രാശിക്കാർക്ക് ഭാ​ഗ്യം നൽകും. നവംബർ 4 ന് ശേഷം അൽപ്പം കഠിനാധ്വാനത്തിലൂടെ നിങ്ങളുടെ എല്ലാ ഉദ്യമങ്ങളിലും വിജയം കൈവരിക്കാൻ കഴിയും. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ സാധ്യമാണ്, അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. നിയമപരമായ തർക്കമുണ്ടെങ്കിൽ, തീരുമാനം നിങ്ങൾക്ക് അനുകൂലമായേക്കാം.

മകരം രാശിക്കാർക്ക് ശനി-ശുക്ര സംക്രമത്തിൽ നിന്ന് മഹത്തായ നേട്ടങ്ങൾ ലഭിക്കും. ശനിയുടെ സ്വാധീനം മൂലം നിങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ഈ സംക്രമം മൂലം പൂർവ്വിക സ്വത്തുക്കളും വർദ്ധിച്ചേക്കാം. ജോലി ചെയ്യുന്നവർക്ക് പ്രമോഷനും മികച്ച തൊഴിൽ അവസരങ്ങളും ലഭിച്ചേക്കാം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link