Saudi Arabia Travel Ban: പ്രവാസികൾ അറിയേണ്ട ചില പ്രധാന കാര്യങ്ങൾ

Wed, 03 Feb 2021-5:10 pm,

 

നിലവില്‍ 20 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ്  പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.  ഇന്ത്യയടക്കം 20 രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്കാണ്  താത്കാലിക യാത്രാ വിലക്ക്  ഏർപ്പെടുത്തിയിരിക്കുന്നത്.  ഇന്ത്യ,  UAE, ഈജിപ്ത്, ലെബനൻ, തുർക്കി, US, UK, ജർമനി, ഫ്രാൻസ്, ഇറ്റലി, അയർലാൻഡ്, പോർച്ചുഗൽ, സ്വിറ്റ്‌സർലാൻഡ്, സ്വീഡൻ, ബ്രസീൽ, അർജന്‍റീന, ദക്ഷിണാഫ്രിക്ക,  ഇന്തൊനേഷ്യ, പാക്കിസ്ഥാന്‍ , ജപ്പാൻ എന്നീ രാജ്യങ്ങൾക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.  

വിലക്ക് ഏര്‍പ്പെടുത്തിയിരിയ്ക്കുന്ന  ഇന്ത്യ,  UAE, ഈജിപ്ത്, ലെബനൻ, തുർക്കി, US, UK, ജർമനി, ഫ്രാൻസ്, ഇറ്റലി, അയർലാൻഡ്, പോർച്ചുഗൽ, സ്വിറ്റ്‌സർലാൻഡ്, സ്വീഡൻ, ബ്രസീൽ, അർജന്‍റീന, ദക്ഷിണാഫ്രിക്ക,  ഇന്തൊനേഷ്യ, പാക്കിസ്ഥാന്‍ , ജപ്പാൻ  എന്നീ  രാജ്യങ്ങളില്‍നിന്നുള്ള സൗദി പൗരന്മാർക്ക് തിരികെ വരാൻ വിലക്കില്ല.  എന്നാല്‍, കഴിഞ്ഞ 14 ദിവസത്തിനിടെ ഈ രാജ്യങ്ങൾ സന്ദർശിച്ചവർക്കും സൗദിയിലേക്ക് പ്രവേശനമില്ല. 

താത്‌കാലിക പ്രവേശന വിലക്ക് മെയ്‌ 17 വരെയാണ്  പ്രാബല്യത്തിലുണ്ടാവുക.  വിദേശികള്‍, നയതന്ത്രജ്ഞര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ , അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്ക്   രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്.

നിലവിൽ  UAE വഴി സൗദിയിലേക്ക് പോകാനായി ആ രാജ്യത്ത് ക്വാറന്റൈനിൽ കഴിയുന്ന നിരവധി പേരുണ്ട്. ഫാമിലി വിസയെടുത്തും അല്ലാതെയും യുഎഇയിൽ ക്വാറന്റൈനിൽ കഴിയുന്നവർ അവിടെതന്നെ  തുടരേണ്ടി വരും. കാരണം,  യുഎഇക്കും യാത്രാ വിലക്ക് ബാധകമാണ്. റിപ്പോര്‍ട്ട് അനുസരിച്ച് നിരവധി പ്രവാസികളാണ് ഇപ്പോൾ യുഎഇയിൽ ക്വാറന്റൈനിൽ കഴിയുന്നത്.  ഒമാൻ, ബഹ്‌റൈൻ എന്നീ രാഷ്ട്രങ്ങൾ വഴി നിലവിൽ യുഎഇയിലേക്ക് വരാനാകും. എന്നാൽ യുഎഇയിലേത് പോലെ ഈ രാഷ്ട്രങ്ങളിലേക്കുള്ള വിസാ നടപടിക്രമങ്ങൾ എളുപ്പമല്ല

ആരോഗ്യപ്രവർത്തകർ, നയതന്ത്ര ഉദ്യോഗസ്ഥർ, അവരുടെ കുടുംബങ്ങൾ എന്നിവർക്ക് വിലക്കിൽ ഇളവുണ്ട്. 14 ദിവസത്തെ ക്വാറന്റൈൻ അടക്കമുള്ള  കോവിഡ്‌  പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ഇവർക്ക് പ്രവേശനം അനുവദിക്കും.

നാട്ടിലുള്ള പ്രവാസികള്‍ക്ക് അവധി നീട്ടിയെടുക്കേണ്ടതായി വരും.  കഫീലിനോ സ്‌പോൺസർക്കോ ഇക്കാര്യത്തിൽ തീരുമാനമെടുക്കാം.

കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിൽ ജനങ്ങൾ വീഴ്ച വരുത്തുന്നതാണ് ഇത്തരത്തിൽ ഒരു അടിയന്തിര നിയന്ത്രണം കൊണ്ടുവരാൻ സർക്കാറിനെ പ്രേരിപ്പിച്ചത്. വലിയ തോതിൽ നിയന്ത്രണം വരുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.  പാക്കിസ്ഥാന്‍,  ബംഗ്ലാദേശ് എന്നീ രാഷ്ട്രങ്ങളുമായുള്ള എയർ ബബിള്‍ കരാറും റദ്ദാക്കിയിട്ടുണ്ട്. ഇന്ത്യയുമായി നിലവിൽ സൗദിക്ക് എയർ ബബിള്‍ കരാറില്ല.

 

താത്‌കാലിക പ്രവേശന വിലക്ക് മെയ്‌ 17 വരെയാണ്  പ്രാബല്യത്തിലുണ്ടാവുക എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എന്നാൽ ഇപ്പോഴത്തെ വിലക്ക് എന്നു നീക്കുമെന്നതിൽ വ്യക്തതയില്ല. ഇക്കാര്യത്തില്‍  ആഭ്യന്തര മന്ത്രാലയം അടുത്തുതന്നെ  വ്യക്തത വരുത്തുമെന്ന് കരുതപ്പെടുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link