Sawan Last Monday: ശ്രാവണമാസത്തിലെ അവസാനത്തെ തിങ്കളാഴ്ച, ഈ രാശിക്കാര്‍ക്ക് ശുഭദിനം; സമ്പത്ത് പുരോഗതി ഉറപ്പ്
ജ്യോതിഷം അനുസരിച്ച് ആഗസ്റ്റ് 28, ശ്രാവണ മാസത്തിലെ അവസാനത്തെ തിങ്കളാഴ്ചയും പ്രദോഷ വ്രതവുമാണ്. തിങ്കളാഴ്ചയും പ്രദോഷ വ്രതവും ഭഗവാന്‍ ശിവന് സമർപ്പിച്ചിരിക്കുന്നു. ഇതുകൂടാതെ, ഗ്രഹങ്ങളുടെ സ്ഥാനങ്ങൾ 5 ശുഭ യോഗങ്ങളും സൃഷ്ടിക്കുന്നു. ഈ യോഗങ്ങള്‍ 3 രാശിക്കാർക്ക് വളരെ ശുഭകരവും ഫലദായകവുമാണ്. ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ ലഭിക്കും. അതായത്, ഭാഗ്യം എപ്പോഴും ഈ രാശിക്കാര്‍ക്ക് ഒപ്പമുണ്ടാകും. ഇന്നത്തെ ഭാഗ്യ രാശികള്‍ ആരൊക്കെയാണ് എന്ന് നോക്കാം...
മിഥുനം രാശി (Gemini Zodiac Sign)
ഇന്ന്, ആഗസ്റ്റ് 28, 2023 തിങ്കളാഴ്ച, മിഥുനം രാശിക്കാർക്ക് ഏറെ ഭാഗ്യം നിറഞ്ഞ ദിവസമായിരിയ്ക്കും. ഈ രാശിക്കാരുടെ ഏത് ആഗ്രഹവും സാധിക്കും. ഈ ദിവസം മിഥുനം രാശിക്കാര്‍ക്ക് വളരെ അനുകൂല സമയമാണ് നല്‍കുക. ബിസിനസ് നടത്തുന്നവര്‍ക്ക് ഏറെ മികച്ച ദിവസമായിരിയ്ക്കും ഇന്ന്. സാമ്പത്തിക നേട്ടവും ഒപ്പം കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. വിദ്യാർത്ഥികൾക്കും ഈ ദിവസം മികച്ചതായിരിയ്ക്കും. ഈ രാശിക്കാര്‍ ജോലിയില്‍ വിജയിയ്ക്കും.
വൃശ്ചികം രാശി (Scorpio Zodiac Sign)
വൃശ്ചിക രാശിക്കാർക്ക് ശ്രാവണ മാസത്തിലെ അവസാനത്തെ തിങ്കളാഴ്ച ഏറെ ഗുണകരമാകും. ജോലിസ്ഥലത്ത് ആളുകളുടെ പിന്തുണയും സഹകരണവും ലഭിക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. മുതിർന്നവരുടെ സഹായത്താൽ ഈ രാശിക്കാര്‍ക്ക് ചില മികച്ച വിജയം ലഭിക്കും. കരിയറിൽ ഉയർച്ചയ്ക്ക് അവസരമുണ്ടാകും. ബിസിനസ് നന്നായി നടക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
കുംഭം രാശി (Aquarius Zodiac Sign)
കുംഭം രാശിക്കാര്‍ക്ക് ശ്രാവണ മാസത്തിലെ അവസാനത്തെ തിങ്കളാഴ്ച ഏറെ ഫലം ലഭിക്കുന്ന ദിവസമാണ്. ഈ രാശിക്കാര്‍ തൊഴില്‍ രംഗത്തെ വെല്ലുവിളികള്‍ ശക്തമായി നേരിടും. തൊഴില്‍ രംഗത്ത് പുരോഗതിയും ജീവിത പ്രശ്‌നങ്ങളിൽ നിന്ന് ആശ്വാസവും ലഭിക്കും. ഈ ദിവസം ഈ രാശിക്കാര്‍ക്ക് ഏറെ ആത്മവിശ്വാസം ലഭിക്കുന്ന ദിവസമാണ്. ഈ രാശിക്കാര്‍ക്ക് ഒരു പ്രധാന പ്രോജക്റ്റ് ലഭിക്കാം.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)