SBI: മുതിർന്ന പൗരന്മാർക്ക് സന്തോഷ വാർത്ത, സ്പെഷ്യൽ എഫ്ഡിക്ക് ലഭിക്കും 0.80% ഉയർന്ന പലിശ
2020 മേയിൽ മുതിർന്ന പൗരന്മാർക്കായി എസ്‌ബിഐ 'എസ്‌ബിഐ വിക്കെയർ ഡെപ്പോസിറ്റ്' ആരംഭിച്ചു. ഇതിൽ മുതിർന്ന പൗരന്മാർക്ക് '5 വർഷമോ അതിൽ കൂടുതലോ' കാലാവധിയുള്ള റീട്ടെയിൽ ടേം നിക്ഷേപങ്ങളുടെ കാര്യത്തിൽ ബാധകമായ പലിശ നിരക്കിനേക്കാൾ അവർക്ക് 0.30 ശതമാനം അധിക പലിശ ലഭിക്കും. ഈ രീതിയിൽ ഇപ്പോൾ മുതിർന്ന പൗരന്മാർക്ക് വീകെയർ നിക്ഷേപ പദ്ധതിയിൽ 0.80 ശതമാനം കൂടുതൽ പലിശ ലഭിക്കും.
സാധാരണ ഉപഭോക്താക്കളേക്കാൾ എസ്ബിഐ അതിന്റെ ടേം നിക്ഷേപങ്ങൾക്ക് 0.50 ശതമാനം കൂടുതൽ പലിശ നൽകുന്നു, അതായത് എസ്ബിഐ നിലവിൽ 5 വർഷത്തെ നിക്ഷേപങ്ങൾക്ക് പ്രതിവർഷം 5.40 ശതമാനം പലിശ നൽകുന്നു. ഇതിൽ നിക്ഷേപകൻ ഒരു മുതിർന്ന പൗരനാണെങ്കിൽ അയാൾക്ക് 5.90 ശതമാനം വാർഷിക പലിശ ലഭിക്കും. അതേസമയം മുതിർന്ന പൗരന് 'വീകെയർ ഡെപ്പോസിറ്റ്' പദ്ധതിയിൽ ഒരു എഫ്ഡി ചെയ്തിട്ടുണ്ടെങ്കിൽ 0.30 ശതമാനം അധിക പലിശ ലഭിക്കും. ഈ രീതിയിൽ, മുതിർന്ന പൗരന്മാർക്ക് 5 വർഷത്തെ എഫ്ഡിയിൽ 6.20 ശതമാനം വാർഷിക പലിശ ലഭിക്കും. ഈ പലിശ നിരക്കുകൾ റീട്ടെയിൽ ടേം ഡെപ്പോസിറ്റുകൾക്ക് അതായത് 2 കോടിയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ബാധകമാണ്.
എസ്ബിഐ വിക്കെയർ നിക്ഷേപത്തിന് കീഴിൽ ലഭിക്കുന്ന അധിക പലിശയുടെ ആനുകൂല്യം പുതിയ അക്കൗണ്ടുകൾ തുറക്കുന്നതിനും നിക്ഷേപം പുതുക്കുന്നതിനും ലഭ്യമാകും. എന്നാൽ നിങ്ങൾ മെച്യൂരിറ്റി സമയത്തിന് മുന്നേ പണം പിൻവലിക്കുകയാണെങ്കിൽ അധിക പലിശയുടെ ആനുകൂല്യം നിങ്ങൾക്ക് ലഭിക്കില്ലെന്ന് ഓർക്കുക.
SBI യെപ്പോലെ ICICI ബാങ്കും മുതിർന്ന പൗരന്മാർക്ക് എഫ്ഡിയുടെ അധിക പലിശ ആനുകൂല്യം നൽകുന്നു. മുതിർന്ന പൗരന്മാർക്കുള്ള ICICI ബാങ്കിന്റെ പ്രത്യേക ഓഫറായ 'ഗോൾഡൻ ഇയേഴ്സ് എഫ്ഡി' പ്രകാരം, '5 വർഷം 1 ദിവസം മുതൽ 10 വർഷം' വരെയുള്ള എഫ്ഡി 0.50 ശതമാനം അധിക പലിശയ്ക്ക് പുറമേ 0.30 ശതമാനം അധിക പലിശയും നൽകുന്നു. ഈ രീതിയിൽ മൊത്തം പലിശ സാധാരണ എഫ്ഡി നിരക്കിനേക്കാൾ 0.80 ശതമാനം കൂടുതലായിരിക്കും. ഈ പലിശ നിരക്കുകൾ 2 കോടിയിൽ താഴെ നിക്ഷേപങ്ങളിലാണ്. ഈ പദ്ധതിയുടെ പ്രയോജനം 2021 ഒക്ടോബർ 7 വരെ എടുക്കാവുന്നതാണ്.
സ്വകാര്യ മേഖലയിലെ ബാങ്കുകളായ എച്ച്ഡിഎഫ്സി ബാങ്കും ബാങ്ക് ഓഫ് ബറോഡയും (BoB) പ്രത്യേക പദ്ധതി പ്രകാരം മുതിർന്ന പൗരന്മാർക്ക് എഫ്ഡിക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നു. ഇതിൽ, HDFC ബാങ്ക് 0.25 ശതമാനം അധികവും BoB 0.50 ശതമാനം അധിക പലിശയും നൽകുന്നു. രണ്ട് ബാങ്കുകളുടെയും ഈ പ്രത്യേക പദ്ധതിയുടെ കാലാവധി 2021 സെപ്റ്റംബർ 30 വരെയാണ്.