Mother`s Milk: മുലപ്പാല്‍ ലാബില്‍ കൃത്രിമമായി തയാറാക്കി ശാസ്ത്രജ്ഞർ, ഉടന്‍ വിപണിയിലേയ്ക്ക്
എന്നാല്‍, ചില പ്രത്യേക ആരോഗ്യ കാരണങ്ങളാല്‍ ചിലപ്പോൾ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ ലഭിക്കാതെ വരും. ഇത്തരം അവസരത്തില്‍ നവജാത ശിശുക്കള്‍ക്ക് ഏറെ സഹായകമാവുന്ന ഒരു കണ്ടുപിടുത്തമാണ് ശാസ്ത്രജ്ഞർ നടത്തിയിരിയ്ക്കുന്നത്.
അമേരിക്കൻ സ്റ്റാർട്ട് അപ്പ് ബയോമിൽക്ക് (Biomilq) നടത്തിയിരിയ്ക്കുന്ന ഈ കണ്ടുപിടുത്തം ശാസ്ത്ര ലോകത്തിന് ഒരു വിസ്മയമാണ്. സ്ത്രീ സ്തനകോശങ്ങളിൽ നിന്ന് പാൽ ഉത്പാദിപ്പിക്കുന്നതിൽ ബയോമിൽക്ക് (Biomilq) വിജയിച്ചിരിയ്ക്കുകയാണ്. ലാബിൽ തയ്യാറാക്കിയ ഈ പാലിൽ വലിയ അളവിൽ മുലപ്പാലിൽ കാണപ്പെടുന്ന എല്ലാ പോഷക ഘടകങ്ങളും അടങ്ങിയിട്ടുണ്ടെന്ന് കമ്പനി പറയുന്നു. Proteins, complex carbohydrates, fatty acids and other bioactive lipids തുടങ്ങിയവ.
അതേസമയം, മുലപ്പാലും ബയോമിൽക്കും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. അതാണ് ആന്‍റിബോഡികൾ. ആന്‍റിബോഡികളുടെ അഭാവമുണ്ടെങ്കിലും തങ്ങളുടെ ഉത്പന്നത്തിന്‍റെ പോഷകവും ബയോ ആക്റ്റീവ് ഘടനയും മറ്റേതൊരു ഉൽപ്പന്നത്തേക്കാളും ഉയർന്നതാണെന്ന് ബയോമിൽക്കിന്‍റെ സഹസ്ഥാപകയും ചീഫ് സയൻസ് ഓഫീസറുമായ ഡോ. ലീല സ്‌ട്രിക്ലാൻഡ് പറഞ്ഞു.
ഇത്തരത്തില്‍ ശാസ്ത്രീയമായി "ബയോമിൽക്ക്" വികസിപ്പിക്കുന്നതിന് പിന്നില്‍ ഒരു കഥയുണ്ട്. Cell Biologist ആയ ഡോ. ലീല സ്‌ട്രിക്ലാൻഡിന് മാസം തികയാതെ കുഞ്ഞ് ജനിച്ചു. ഇക്കാരണത്താൽ, കുഞ്ഞിന് ആവശ്യമായ പാൽ നൽകുന്നതിൽ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നു. ഈ സംഭവമാണ് ലാബില്‍ മുലപ്പാല്‍ തയ്യാറാക്കുന്നതിലേയ്ക്ക് നയിച്ചത്. 2019ൽ ഭക്ഷ്യ ശാസ്ത്രജ്ഞയായ മിഷേൽ എഗറും ഇ ഉദ്യമത്തില്‍ പങ്കാളിയായതോടെ പരിശ്രമം വിജയിക്കുകയായിരുന്നു
ഞങ്ങളുടെ ഉൽപ്പന്നം രോഗപ്രതിരോധം, മസ്തിഷ്ക വികസനം എന്നീ കാര്യങ്ങളില്‍ മറ്റേതൊരു ഉത്പ്പന്നത്തിനും നും കഴിയാത്ത വിധത്തിൽ മികച്ചതാണ് എന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഈ ഉത്പന്നം വിപണിയിൽ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് നിര്‍മ്മാതാക്കള്‍...