Manve Surendran: സാരിയിൽ കിടു ലുക്കിൽ മാൻവി സുരേന്ദ്രൻ, ചിത്രങ്ങൾ കാണാം

Thu, 29 Sep 2022-8:15 pm,

ടെലിവിഷൻ സീരിയലുകളിൽ വില്ലത്തിയായും മറ്റു വേഷങ്ങളിലും ശ്രദ്ധ നേടി ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുള്ള ഒരാളാണ് നടി മാൻവി സുരേന്ദ്രൻ.

ഫ്ലാവേഴ്സ് ടി.വിയിലെ സീത എന്ന പരമ്പരയാണ് മാൻവിക്ക് പ്രേക്ഷകർക്ക് ഇടയിൽ സുപരിചിതയാക്കി മാറ്റിയത്. അതുപോലെ അതെ ചാനലിലെ സ്റ്റാർ മാജിക് എന്ന സെലിബ്രിറ്റി കോമഡി ഗെയിം ഷോയിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു മാൻവി

 

ഷെർലോക്ക് ടോംസ് എന്ന സിനിമയിലും മാൻവി അഭിനയിച്ചിട്ടുണ്ട്. തേനും വയമ്പും, സുമംഗലി ഭവ തുടങ്ങിയ സൂപ്പർഹിറ്റ് പരമ്പരകളിൽ മാൻവി ഭാഗമായിരുന്നു. 

ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ, സീ കേരളത്തിലെ മിസ്സിസ് ഹിറ്റലർ തുടങ്ങിയ സീരിയലുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ മാൻവി ചെയ്യുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലും മാൻവി സജീവമാണ്.

മാൻവി സാരി പോലെയുള്ള നാടൻ വേഷങ്ങളിലാണ് മലയാളികൾ കൂടുതലായി കാണാറുള്ളത്. 

ഇപ്പോഴിതാ വനിതാ ഫാഷൻസിന്റെ ഡിസൈനിലുള്ള മനോഹരമായ സാരിയിൽ ഒരു കലക്കൻ ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ് മാൻവി. 

അമൽ രാജ്, ദൃശ്യ എന്നിവർ ചേർന്നാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സാരിയിൽ ഇത്രയും ലുക്കുള്ള സീരിയൽ നടി വേറെയില്ല എന്നാണ് ആരാധകർ പറയുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link