Health Benefits of Seeds: എള്ള് മുതൽ ഫ്ലാക്സ് സീഡ്സ് വരെ; ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട അഞ്ച് വിത്തുകൾ ഇവയാണ്
മത്തങ്ങ വിത്തുകൾ അമിനോ ആസിഡുകൾ, അലനൈൻ, ഗ്ലൈസിൻ, ഗ്ലൂട്ടാമിക് ആസിഡ് എന്നിവയാൽ സമ്പുഷ്ടമാണ്. കൂടാതെ സിങ്ക്, ഒമേഗ -3 അവശ്യ ഫാറ്റി ആസിഡുകൾ എന്നിവയുടെ നല്ല ഉറവിടവുമാണ് മത്തങ്ങ വിത്തുകൾ. പ്രോട്ടീൻ, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയും അടങ്ങിയിട്ടുണ്ട്. കൂടാതെ മത്തങ്ങ വിത്തുകളിൽ കാർബോഹൈഡ്രേറ്റ് കുറവാണ്.
എള്ളിൽ പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, മഗ്നീഷ്യം, കാത്സ്യം, ഫൈറ്റിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. കാർബോഹൈഡ്രേറ്റ് കുറവാണ്. കൊളസ്ട്രോൾ അളവ് കുറയ്ക്കാൻ സഹായിക്കുന്ന പദാർത്ഥങ്ങൾ, കൂടാതെ വിറ്റാമിൻ ഇ പ്ലസ് ഒമേഗ-6, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ എന്നിവയുടെ മികച്ച ഉറവിടവുമാണ്. എള്ള് ദഹനം മികച്ചതാക്കാൻ സഹായിക്കുകയും രക്തചംക്രമണം ഉത്തേജിപ്പിക്കുകയും ചെയ്യും.
സൂര്യകാന്തി വിത്തുകൾ ആരോഗ്യകരമായ നാഡീവ്യവസ്ഥയ്ക്ക് ആവശ്യമായ ബി കോംപ്ലക്സ് വിറ്റാമിനുകളാൽ സമ്പന്നമാണ്. കൂടാതെ ഫോസ്ഫറസ്, മഗ്നീഷ്യം, ഇരുമ്പ്, കാൽസ്യം, പൊട്ടാസ്യം, പ്രോട്ടീൻ, വിറ്റാമിൻ ഇ എന്നിവയുടെ നല്ല ഉറവിടവുമാണ്. ധാതുക്കൾ, സിങ്ക്, മാംഗനീസ് എന്നിവയും സൂര്യകാന്തി വിത്തുകളിൽ അടങ്ങിയിട്ടുണ്ട്.
ഒമേഗ-3 ഫാറ്റി ആസിഡുകളുടെ ഏറ്റവും സമ്പന്നമായ സ്രോതസ്സുകളിലൊന്നാണ് ഫ്ളാക്സ് സീഡുകൾ. എള്ളിനെക്കാൾ ഏഴിരട്ടി ലിഗ്നാനുകളുടെ ഉറവിടം ഫ്ളാക്സ് സീഡാണ്. ശരീരഭാരം കുറയ്ക്കാൻ ഫ്ളാക്സ് സീഡ്സ് വളരെ ഗുണപ്രദമാണ്.
ഒമേഗ-3 ഫാറ്റി ആസിഡുകളുടെ സസ്യ അധിഷ്ഠിത ഉറവിടമാണ് ചിയ വിത്തുകൾ. അവ വളരെ പോഷക സാന്ദ്രമാണ്. വെറും രണ്ട് ടേബിൾസ്പൂൺ ചിയ വിത്തുകൾ ശരീരത്തിന് 10 ഗ്രാം നാരുകൾ നൽകുന്നു. അതായത് നിങ്ങളുടെ ദൈനംദിന ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ നാരുകളുടെ മൂന്നിലൊന്ന്. കാത്സ്യം, പൊട്ടാസ്യം, ഇരുമ്പ് എന്നിവയും ചിയയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്.