Jacqueline Fernandez: സൂപ്പര്‍ ഗ്ലാമറസ് ലുക്കില്‍ ജാക്വലിൻ ഫെർണാണ്ടസ്, ചിത്രങ്ങള്‍ വൈറല്‍

Thu, 09 Mar 2023-11:42 pm,

ജാക്വലിൻ ഫെർണാണ്ടസ്  ഇന്ന് ഇന്ത്യന്‍ സിനിമാ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന താരമാണ്.  ശ്രീലങ്കൻ സുന്ദരി എന്നാണ് ജാക്വലിൻ ഫെർണാണ്ടസ് അറിയപ്പെടുന്നത്. 

പുറത്തുനിന്നെത്തി ഇന്ത്യയെ സ്വന്തമാക്കിയ താരമെന്ന ബഹുമതിയും ജാക്വലിൻ ഫെർണാണ്ടസിനുണ്ട് . ജാക്വലിൻ ഫെർണാണ്ടസ്  ശ്രീലങ്കയിൽ ജനിച്ചിട്ടുണ്ടാകാം, പക്ഷേ ഹൃദയവും സംസ്കാരവും കൊണ്ട് പൂർണ്ണമായും ഇന്ത്യാക്കാരിയാണ് ഇപ്പോള്‍.    

ജാക്വലിൻ ഫെർണാണ്ടസ്  സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്. അടുത്തിടെ താരം പങ്കുവച്ച  ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ജാക്വലിൻ ഫെർണാണ്ടസ് ഒരു തികഞ്ഞ ഫാഷനിസ്റ്റാണ്. അതിശയിപ്പിക്കുന്ന ഫാഷൻ രൂപഭാവങ്ങളിലൂടെ ആരാധകരെ ആകർഷിക്കുന്നതിൽ ദിവ ഒരിക്കലും പരാജയപ്പെടുന്നില്ല. 

 

ഡീപ് വി നെക്ക്‌ലൈനോടുകൂടിയ സെക്‌സി അക്വാ-ബ്ലൂ ഡ്രസ് അണിഞ്ഞ് താരം ആരാധകരെ അമ്പരപ്പിച്ചിരിയ്ക്കുകയാണ്.  മില്യൺ ഡോളർ പുഞ്ചിരി തൂകിയുള്ള ജാക്വലിൻ ഫെർണാണ്ടസിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്...   

കഴിഞ്ഞ ദിവസം  ജാക്വലിൻ ലോസ് ഏഞ്ചൽസിൽ വന്നിറങ്ങി, Annual Los Angeles Italia Festival -ൽ പങ്കെടുക്കുകയും   'വുമൺ ഓഫ് എക്സലൻസ്' അവാർഡ് ഏറ്റുവാങ്ങുകയും ചെയ്തു. അതിനായി, ദിവ  സെക്സി സാറ്റിൻ വസ്ത്രത്തിൽ അണിഞ്ഞൊരുങ്ങി, ഈ ചിത്രങ്ങള്‍ താരം ആരാധകരുമായി പങ്കുവച്ചിരുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link