Shaheen Afridi Wedding Pics : ഷഹീൻ ഷാ അഫ്രീദി വിവാഹിതനായി; വധു ആരെന്നറിയാമോ?
പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷഹീൻ ഷാ അഫ്രീദി വിവാഹിതനായി. വിവാഹത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
പാക്കിസ്ഥാന്റെ ഇതിഹാസ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ മകൾ അൻഷയാണ് വധു.
ഫെബ്രുവരി 3, വെള്ളിയാഴ്ച്ച കറാച്ചിയിൽ നടന്ന വിവാഹ ചടങ്ങിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്.
ബാബർ അസം, ഷദാബ് ഖാൻ, നസീം ഷാ തുടങ്ങിയ നിരവധി പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
പരിക്കുകളെ തുടർന്ന് ക്രിക്കറ്റിൽ നിന്ന് വിട്ട് നിന്ന് ഷഹീൻ ഷാ അഫ്രീദി ഇപ്പോൾ തിരിച്ച് വരവിന് ഒരുങ്ങുകയാണ്.
ഫെബ്രുവരി 13 ന് നടക്കുന്ന പാകിസ്ഥാൻ സൂപ്പർ ലീഗ് ലേലത്തിൽ താരം പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.