Shamna Kasim ന്റെ ഗ്ലാമറസ് ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു..

Thu, 20 May 2021-8:08 pm,

മലയാളികൾക്ക് ഷംനയും അന്യഭാഷാ പ്രേക്ഷകർക്ക് പൂർണ്ണയുമായ യുവനടി ഷംന കാസിമിന്റെ ഗ്ലാമർ ലുക്ക് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 

സായാഹ്‌ന പാർട്ടികൾക്ക് ചേരുന്ന ലിറ്റിൽ ബ്ലാക്ക് ഡ്രസ്സ് ധരിച്ചുള്ള ഔട്ഡോർ ചിത്രങ്ങളാണ് ഷംന പോസ്റ്റ് ചെയ്തിരിക്കുന്നത്.

'മഞ്ഞുപോലൊരു പെൺകുട്ടി' എന്ന സിനിമയിലൂടെ അഭിനയജീവിതതിനു തുടക്കം കുറിച്ച ഷംന ഇന്ന് തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലെ നായികയാണ്. 

2019 ൽ റിലീസ് ചെയ്ത മധുരരാജയ്ക്കു ശേഷം ഷംന മലയാളത്തെയപേക്ഷിച്ച് മറ്റ് ഭാഷകളിലെ താരമായി മാറുകയായിരുന്നു. 

മലയാളത്തിലെ സൂപ്പർഹിറ്റ്‌ ചിത്രം 'ദൃശ്യം 2' തെലുങ്കിൽ ഒരുങ്ങുമ്പോൾ ഷംന ഒരു വേഷം ചെയ്യുന്നുണ്ട്. ഷംനയുടെ കഥാപാത്രം ഏതെന്ന് ഇപ്പോൾ പുറത്തുവിട്ടിട്ടില്ല. വെങ്കടേഷ്, മീന എന്നിവർ നായികാനായകന്മാരാവുന്ന ചിത്രമാണ് തെലുങ്കിലെ 'ദൃശ്യം 2' 

തമിഴിൽ ഒരുങ്ങുന്ന ജയലളിതയുടെ കഥ പറയുന്ന ചിത്രം 'തലൈവി' ഷംനയുടെ സുപ്രധാന ചിത്രങ്ങളിൽ ഒന്നാണ്. ഇതിൽ ജയലളിതയുടെ തോഴി ശശികലയുടെ വേഷമാണ് ഷംന അവതരിപ്പിക്കുക. ഷംനയുടെ കരിയറിലെ നാഴികക്കല്ലായേക്കാവുന്ന വേഷമാകുമിത്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link