Shani Budh Shukra Gochar 2022: ബുധൻ ശുക്രൻ ശനി സംക്രമണം, ഈ 4 രാശിക്കാരുടെ ജീവിതത്തില്‍ പണത്തിന്റെ പെരുമഴ
Shani Budh Shukra Transit 2022: ജ്യോതിഷ പ്രകാരം ഗ്രഹനിലകളുടെ കാര്യത്തിൽ 2022 ഡിസംബർ മാസം വളരെ സവിശേഷമായിരിക്കും. ഡിസംബർ അവസാനവാരം ശനി, ബുധൻ, ശുക്രൻ എന്നിവ ഒരേ രാശിയായ മകരത്തിൽ ഒത്തുചേരും. ശനി ഇതിനകം മകരരാശിയിലാണ്. അതേസമയം ഡിസംബർ 28ന് ബുധൻ ധനു രാശിയിൽ പ്രവേശിക്കും. അടുത്ത ദിവസം, 2022 ഡിസംബർ 29 ന്, ശുക്രനും ധനു രാശിയിൽ നിന്ന് മാറി മകരത്തിൽ പ്രവേശിക്കും. ഡിസംബർ മാസാവസാനം, ശനിയുടെ രാശിയായ മകരത്തിൽ ബുധൻ, ശുക്രൻ, ശനി എന്നിവരുടെ കൂടിച്ചേരൽ വളരെ പ്രധാനപ്പെട്ട മാറ്റം കൊണ്ടുവരും. 12 രാശിക്കാരുടെയും ജീവിതത്തിൽ ഈ മാറ്റം വരും. എന്നാൽ ഈ പ്രത്യേക സാഹചര്യം 4 രാശിക്കാർക്ക് വളരെ ശുഭകരവും ഐശ്വര്യപ്രദവുമായിരിക്കും. ഈ രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. ഇവരുടെ ജീവിതത്തില്‍ പണത്തിന്റെ പെരുമഴ പ്രതീക്ഷിക്കാം...
മേടം (Aries): ഡിസംബറിൽ ബുധൻ-ശുക്രൻ, ശനി എന്നിവയുടെ സംക്രമണം മേടം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. കരിയറിൽ ദ്രുതഗതിയിലുള്ള പുരോഗതി ഉണ്ടാകും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. ഈ രാശിക്കാര്‍ക്ക് പുതിയ ബിസിനസ് തുടങ്ങാം. പണം ഗുണം ചെയ്യും. അപ്രതീക്ഷിത ധനലാഭം ഉണ്ടാകും.
കന്നി (Virgo): ബുധൻ, ശുക്രൻ, ശനി എന്നിവ മകരരാശിയിൽ ഒന്നിക്കുന്നതോടെ കന്നിരാശിക്കാരുടെ ശുഭകാലം ആരംഭിക്കുകയായി. ഈ രാശിക്കാര്‍ക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. ശമ്പളം കൂടും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. തൊഴില്‍ രംഗത്ത് സ്ഥാനക്കയറ്റം ലഭിക്കാനും സാധ്യതയുണ്ട്.
കർക്കടകം (Cancer): ശനി, ബുധൻ, ശുക്രൻ എന്നിവ കർക്കടക രാശിക്കാർക്ക് വലിയ നേട്ടങ്ങൾ സമ്മാനിക്കും. ഈ രാശിക്കാര്‍ക്ക് പുതിയ സ്ഥലം, വാഹനങ്ങള്‍ എന്നിവ വാങ്ങാന്‍ അവസരം ലഭിക്കും. ഈ രാശിക്കാര്‍ക്ക് വരുമാന സ്രോതസ്സുകൾ വർദ്ധിക്കും. പുതിയ വഴികളിലൂടെ സാമ്പത്തികലാഭം ഉണ്ടാകും. ഈ സമയത്ത് ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. പെട്ടെന്ന് പൂർവിക സ്വത്തുക്കൾ കണ്ടെത്താനാകും. വിവാഹത്തിന് അവസരമുണ്ടാകും.
മീനം (Pisces): മീനം രാശിക്കാർക്ക് ശനി-ബുധൻ-ശുക്രൻ വലിയ വിജയം നൽകും. പുതിയ തൊഴിൽ അവസരങ്ങള്‍ ലഭിക്കും. വരുമാനത്തിൽ വലിയ വര്‍ദ്ധനയുണ്ടാകും. വ്യവസായികൾക്ക് വലിയ സാമ്പത്തിക പുരോഗതി ലഭിക്കും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)