Saturn Transit 2022: ശനിയുടെ രാശിമാറ്റം; ഈ മൂന്ന് രാശിക്കാർ ശ്രദ്ധിക്കണം, ആപത്ത് കാലമാണ്

Thu, 28 Apr 2022-3:26 pm,

മേടം: ശനിയുടെ രാശിമാറ്റം മേടം രാശിക്കാർക്ക് പ്രശ്നങ്ങൾ ഉണ്ടാക്കും. ഈ കാലയളവിൽ അവർക്ക് നിയമപരമായ പ്രശ്നങ്ങൾ നേരിടേണ്ടതായി വന്നേക്കാം. കോടതിയിൽ പോകേണ്ട സാഹചര്യവും ഉണ്ടാകാം. വിവാദങ്ങളുണ്ടാക്കുന്ന പല സാഹചര്യങ്ങളും ഉണ്ടായേക്കാം. ചെലവ് കൂടുകയും കടം വാങ്ങേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്യും. അതുകൊണ്ട് തന്നെ മേടം രാശിക്കാർ ഈ സമയത്ത് ശാന്തരായും ക്ഷമ കൈവിടാതെയും ഇരിക്കാൻ ശ്രദ്ധിക്കുക. 

ചിങ്ങം: ചിങ്ങം രാശിക്കാരുടെ ജോലിയിൽ ശനി തടസം സൃഷ്ടിച്ചേക്കാം. അതിനാൽ, ചെയ്യാൻ ആഗ്രഹിക്കുന്ന ജോലികൾ കൃത്യമായി ആസൂത്രണം ചെയ്ത് വേണം ചെയ്യാൻ. അല്ലെങ്കിൽ നഷ്ടം സംഭവിക്കാം. ദേഷ്യപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. അത് ചിലപ്പോൾ നിങ്ങളുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കും. ലക്ഷ്യം നേടുന്നതിൽ ശനിദേവൻ വെല്ലുവിളികൾ സൃഷ്ടിക്കും. തിന്മ ചെയ്യുന്നതും മറ്റുള്ളവർ പറയുന്നത് കേട്ട് പ്രവർത്തിക്കുനന്തും ദോഷം ചെയ്യാൻ സാധ്യതയുണ്ട്. ശാരീരിക ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. കുടുംബാംഗങ്ങളോട് സ്‌നേഹത്തോടെ പെരുമാറണം.

കന്നി: കന്നി രാശിക്കാർ ഈ കാലയളവിൽ ബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. കുഞ്ഞുങ്ങളുടെ ആരോഗ്യം മോശമാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേക ശ്രദ്ധ വേണം. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടവർക്കും ബുദ്ധിമുട്ടുകളും തടസ്സങ്ങളും നേരിടേണ്ടിവരും. സാമ്പത്തിക കാര്യങ്ങളിലും പ്രശ്നങ്ങൾ ഉണ്ടാകാം. കടം വാങ്ങേണ്ട സാഹചര്യം വന്നേക്കാം. ഭക്ഷണത്തിലും ആരോഗ്യത്തിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. എല്ലാ കാര്യങ്ങളും നന്നായി ആലോചിച്ച് ആസൂത്രണം ചെയ്ത് വേണം ചെയ്യാൻ.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link