Shani Transit: പുതുവർഷത്തിൽ ഈ രാശിക്കാരെ ശനി ദേവൻ വേട്ടയാടും, സൂക്ഷിക്കുക!
കുംഭ രാശിയിൽ ശനി സംക്രമിക്കുന്നതോടെ മകരം രാശിക്കാർക്ക് ഏഴര ശനിയുടെ മൂന്നാം ഘട്ടം ആരംഭിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് സാമ്പത്തികവും ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഈ ഘട്ടം വളരെ ബുദ്ധിമുട്ടുള്ളതായിരിക്കും.
ജ്യോതിഷപ്രകാരം ഏഴര ശനിയുടെ മൂന്നു ഘട്ടങ്ങൾ ഉണ്ട്. അത് ഓരോന്നും രണ്ടര വർഷത്തെ കാലാവധിയുള്ളതായിരിക്കും. ശനിയുടെ രാശിപരിവർത്തനം തുടങ്ങുമ്പോൾ തന്നെ മീനരാശിയിൽ ഏഴര ശനിയുടെ ആദ്യഘട്ടം തുടങ്ങും. ഇതോടെ മീന രാശിക്കാർക്ക് ഏറെ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കും. അതുകൊണ്ടുതന്നെ ഇപ്പോഴേ ഈ രാശിക്കാർ സൂക്ഷിക്കുന്നതും നടപടികൾ സ്വീകരിക്കുന്നതും നല്ലതാണ്.
ജനുവരി മുതൽ കുംഭം രാശിക്കാർക്ക് ഏഴര ശനിയുടെ രണ്ടാം ഘട്ടം ആരംഭിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിക്കാർക്കും ബിസിനസ്സുകാർക്കും പ്രശ്നങ്ങൾ നേരിടേണ്ടിവരും. അതുകൊണ്ടുതന്നെ എന്തെങ്കിലും കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് നന്നായി ആലോചിച്ച ശേഷം മാത്രം തീരുമാനിക്കുക.
ശനിയുടെ രാശിമാറ്റം വൃശ്ചികം രാശിക്കാർക്ക് കണ്ടകശനി തുടങ്ങും. ജോലിയിലും ബിസിനസ്സിലും നിങ്ങൾക്ക് വളരെയധികം പ്രശ്നങ്ങൾ നേരിടേണ്ടിവരും. തർക്കങ്ങളിൽ നിന്നും വഴക്കുകളിൽ നിന്നും വിട്ടുനിൽക്കുക. ശനിദേവന്റെ കോപം ഒഴിവാക്കാൻ പൂജയും പ്രാർത്ഥനയും നടത്തുക.
ശനിയുടെ രാശിമാറ്റം കർക്കടക രാശിക്കാരെ പ്രതികൂലമായി ബാധിക്കും. കർക്കടക രാശിക്കാരിൽ കണ്ടക ശനി ആരംഭിക്കും. ഇത്തരമൊരു സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കും. ധനത്തിന്റെ കാര്യത്തിൽ ശ്രദ്ധാലുവായിരിക്കുക. ആരോഗ്യകാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കണം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)