Astrology: ശനിയുടെ സ്വാധീനം; ഈ രാശിയിലുള്ളവർക്ക് ബുദ്ധിമുട്ടേറിയ സമയം
ശനിയുടെ സംക്രമത്തിനുശേഷം മീനം രാശിക്കാർക്ക് ബിസിനസിൽ നഷ്ടം നേരിടേണ്ടി വന്നേക്കും. കൂടാതെ കുടുംബ കാര്യങ്ങളിൽ പ്രശ്നങ്ങൾ നേരിടേണ്ടി വരും. വിദ്യാഭ്യാസവുമായോ കോടതിയുമായോ ബന്ധപ്പെട്ട മീനരാശിക്കാർ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരുപാട് വെല്ലുവിളികൾ ഇവർ നേരിടേണ്ടി വന്നേക്കാം. വിവേകത്തോടെയും സംയമനത്തോടെയും ഇവ നേരിടണം. ആത്മീയതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
മീനം രാശിക്കാർക്ക് അവരുടെ ജീവിത പങ്കാളിയുമായി പല തർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ജോലി കാരണം കുടുംബം വിട്ടുപോകേണ്ടി വന്നേക്കാം. സഹോദരങ്ങളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. കുടുംബത്തിൽ സ്വത്ത് പ്രശ്നങ്ങൾ ഉണ്ടാകാം. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം.
ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന മീനരാശിക്കാർ വളരെ ശ്രദ്ധിക്കണം. ഈ സമയം ഇവർക്ക് ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരിക്കും. ചിലപ്പോൾ നേട്ടവും ചിലപ്പോൾ നഷ്ടവും. ഏതെങ്കിലും ബിസിനസ്സിൽ നിക്ഷേപിക്കുന്നതിന് മുമ്പ്, അതിന്റെ ലാഭനഷ്ട കണക്കുകൂട്ടലുകൾ പൂർണ്ണമായി മനസ്സിലാക്കി നിക്ഷേപിക്കുക. യാത്രകൾ ചെയ്യുന്ന കാര്യത്തിലും ശ്രദ്ധ വേണം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)