Shani Gochar 2023: 30 വർഷത്തിനു ശേഷമുള്ള ശനിയുടെ സംക്രമം ഈ രാശിക്കാരുടെ തലവര മാറ്റും, 2025 വരെ മിന്നിത്തിളങ്ങും!
ശനി ദേവന്റെ യഥാർത്ഥ ത്രികോണ രാശിയായിട്ടാണ് കുംഭത്തെ കണക്കാകാക്കുന്നത്. അതുകൊണ്ടുതന്നെ കുംഭ രാശിയിൽ ശനി ഐശ്വര്യം പ്രദാനം ചെയ്യുന്നു എന്നാണ്. കുംഭ രാശിയിൽ ശനി സംക്രമിക്കുന്നതിനാൽ പല രാശിക്കാർക്കും സമ്പത്തിന്റെയും പുരോഗതിയുടെയും സാധ്യതകൾ സൃഷ്ടിക്കപ്പെടും. ഇവ ഏതൊക്കെയെന്ന് നമുക്ക് നോക്കാം...
മകരം (Capricorn): ജ്യോതിഷ പ്രകാരം 2025 വരെയുള്ള സമയം മകരം രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഈ രാശിയിലുള്ളവർക്ക് ഈ സംക്രമം ശുഭകരമായിരിക്കും. മകരം രാശിയുടെ അധിപനാണ് ശനി. ഇതിവിടെ സമ്പത്തിന്റെ ഭവനത്തിലാണ് വിരാചിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഈ സമയത്ത് ധന വരവ് വർധിക്കും. ഈ സമയത്ത് നിങ്ങൾ മുമ്പത്തേക്കാൾ ശക്തനും തീവ്രവും ആത്മവിശ്വാസമുള്ളവനുമായി മാറും. ഈ സമയത്ത് വാഹനം, വസ്തുവകകൾ എന്നിവ വാങ്ങാം. ജോലിസ്ഥലത്ത് പുരോഗതിക്കും വരുമാന വർദ്ധനവിനും സാധ്യത. വ്യവസായികൾക്ക് ഈ സമയം അനുകൂലം.
ധനു (sagittarius): ഈ സമയം ധനു രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയിൽ പുരോഗതി. കുംഭത്തിൽ ശനി സംക്രമിച്ചതോടെ ഈ രാശിക്കാരുടെ ഏഴര ശനി മാറി നല്ല സമയം തെളിഞ്ഞിരിക്കുകയാണ്. ഈ രാശിയുടെ മൂന്നാം ഭാവത്തിലാണ് ശനി സംക്രമിക്കാൻ പോകുന്നത്. ശനി ഇവിടെ ശക്തമായ സ്ഥാനത്താണ്. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് വിദേശത്ത് നിന്ന് പ്രയോജനം ലഭിക്കും. ഭൂമിയുടെയോ വസ്തുവിന്റെയോ വിൽപനയിലും വാങ്ങലിലും ലാഭം ഉണ്ടാകും. ബിസിനസ്സിൽ പുതിയ ഓർഡറുകളിൽ നിന്നും ലാഭം ഉണ്ടാകും.
മിഥുനം (Gemini): കുംഭ രാശിയിലെ ശനി സംക്രമണം മിഥുന രാശിക്കാർക്ക് അനുകൂലമായിരിക്കും. ശനിയുടെ സംക്രമം മൂലം ഈ രാശിക്കാർക്ക് കണ്ടക ശനിയിൽ നിന്നും മോചനം ലഭിച്ചിരിക്കുകയാണ്. ഈ രാശിയുടെ എട്ടാം ഭാവാധിപനായ ശനി ഒൻപതാം ഭാവത്തിൽ ഇരിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. മുടങ്ങിക്കിടന്ന ജോലികൾ ചെയ്തു തുടങ്ങും. ഈ കാലയളവിൽ ജോലി-ബിസിനസ്സ് എന്നിവയ്ക്കായി നിങ്ങൾക്ക് യാത്ര ചെയ്യാൻ സാധിക്കും. വിദേശത്ത് പഠിക്കുന്നവരുടെ ആഗ്രഹങ്ങളും ഉടൻ സഫലമാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)