Shani Jayanthi 2022: ശനി ജയന്തി ഈ രാശിക്കാർക്ക് അനുകൂലം, ഈ ദിവസം ചെയ്യുന്ന കർമ്മങ്ങൾക്ക് ഇരട്ടി ഫലം

Sun, 29 May 2022-2:09 pm,

മേടം: ശനി ജയന്തി മേടം രാശിക്കാർക്ക് അനുകൂലമായിരിക്കും. കാരണം നിങ്ങളുടെ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ശനി സഞ്ചരിച്ചിരിക്കുന്നത്. ലാഭത്തിന്റെയും വരുമാനത്തിന്റെയും ഇടമായാണ് ഈ ഭാവത്തെ വിളിക്കുന്നത്. ഈ സമയത്ത് നിങ്ങൾക്ക് ജോലിയിലും ബിസിനസിലും ലാഭമുണ്ടാക്കാൻ കഴിയും. പണം സമ്പാദിക്കാനുള്ള വഴി തുറക്കും. ബിസിനസിൽ പുരോഗതി ഉണ്ടാകാം. പുതിയ ജോലികൾ ലഭിക്കാനിടയുണ്ട്.

ഇടവം: ശനി ജയന്തി ഇടവം രാശിക്കാർക്ക് ഗുണകരമാണ്. നിങ്ങളുടെ രാശിയുടെ പത്താം ഭാവത്തിൽ ശനി സഞ്ചരിക്കുന്നു. അതിനാൽ നിങ്ങൾ ബിസിനസിൽ വിജയിക്കും. ഭാഗ്യത്തിന്റെ പൂർണ പിന്തുണ ലഭിക്കും. ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികൾ ചെയ്ത് തീർക്കും.

ധനു: ശനി ജയന്തി ധനു രാശിക്കാർക്ക് പ്രത്യേകമായിരിക്കും. ധനു രാശിക്കാർക്ക് ശനിദോഷങ്ങളിൽ നിന്ന് മോചനം ലഭിക്കും. പുരോഗതിയുടെ പാതകൾ തുറക്കുകയും നിങ്ങളുടെ ധൈര്യവും ശക്തിയും വർദ്ധിക്കുകയും ചെയ്യും. ജോലിസ്ഥലത്ത് ബഹുമാനം നേടാൻ കഴിയും. രോഗങ്ങളിൽ നിന്ന് മുക്തി നേടും. ഈ സമയത്ത് നിങ്ങൾക്ക് തീർപ്പാക്കാത്ത ചില ജോലികൾ പൂർത്തിയാക്കാൻ കഴിയും. സഹോദരീ സഹോദരന്മാർക്ക് പൂർണ്ണ പിന്തുണ ലഭിക്കും.

(Note: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link