Shani Margi: ശനി നേർരേഖയിലേക്ക്.. ഈ രാജയോഗത്തിലൂടെ ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!
എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളിൽ രാശി മാറും. അതുപോലെ ഗ്രഹങ്ങൾ വക്രഗതിയിലും നേർരേഖയിലും സഞ്ചരിക്കും. വക്രഗതിയിൽ ഗ്രഹങ്ങൾ വിപരീത ദിശയിലേക്കും നേർരേഖയിലാണെങ്കിൽ നേരെയും സഞ്ചരിക്കും. ജ്യോതിഷത്തിൽ ശനി യെ വളരെ പ്രധാനപ്പെട്ട ഒരു ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്.
ശനി വളരെ പതുക്കെ നീങ്ങുന്ന ഒരു ഗ്രഹമാണ്. ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് മാറാൻ ശനിക്ക് ഏകദേശം രണ്ടര വർഷമെടുക്കും. ശനി നിലവിൽ കുംഭ രാശിയിൽ പിന്നോക്കാവസ്ഥയിലാണ്. എന്നാൽ നവംബർ 4 മുതൽ ശനി നേർരേഖയിൽ ചലിക്കാൻ തുടങ്ങും. ഇതിലൂടെ ശശ് മഹാപുരുഷ രാജയോഗം രൂപപ്പെടും. ഇതിന്റെ പ്രഭാവത്താൽ 3 രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും. ആ രാശികൾ ഏതെന്ന് അറിയാം...
കുംഭം (Aquarius): ശനിയുടെ നേരിട്ടുള്ള ചലനത്തിലൂടെ കുംഭ രാശിക്കാർക്ക് നല്ല ദിവസങ്ങൾ കൊണ്ടുവരും. കുംഭ രാശിയുടെ അധിപൻ ശനിയാണ്. ഇപ്പോൾ ശനി കുംഭ രാശിയിൽ സഞ്ചരിക്കുകയാണ്. കുംഭ രാശിയിൽ ശനിയുടെ നേരിട്ടുള്ള സഞ്ചാരം ഈ രാശിക്കാരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. ഉയർന്ന സ്ഥാനമുള്ള ആളുകളുമായുള്ള നിങ്ങളുടെ ബന്ധം വികസിക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ജോലിസ്ഥലത്ത് നല്ല അവസരങ്ങൾ വന്നു ചേരും. പങ്കാളിത്ത പ്രവർത്തനങ്ങളിൽ നിങ്ങൾക്ക് വിജയം നേടാൻ കഴിയും.
ഇടവം (Taurus): ഇടവ രാശിക്കാർക്ക് ശനിയുടെ നേരിട്ടുള്ള ചലനം വളരെയധികം ഗുണം നൽകും. ശശ രാജയോഗം ഇക്കൂട്ടരുടെ ഭാഗ്യം തെളിയിക്കും. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും. കരിയറിൽ ശക്തമായ പുരോഗതി കൈവരിക്കാൻ കഴിയും. കരിയറിൽ നിങ്ങൾക്ക് സുവർണ്ണാവസരങ്ങൾ ലഭിക്കും അത് നിങ്ങൾക്ക് ഉയർന്ന സ്ഥാനവും വലിയ ശമ്പളവും നൽകും. ഈ സമയത്ത് നിങ്ങൾക്ക് വലിയ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും അത് നിങ്ങളുടെ ജീവിതത്തിൽ സാമ്പത്തിക അഭിവൃദ്ധി കൊണ്ടുവരും. ബിസിനസ് വിപുലീകരിക്കും, അവിവാഹിതർ വിവാഹിതരാകും.
ചിങ്ങം (Leo): ശനിയുടെ നേരിട്ടുള്ള സഞ്ചാരം മൂലം രൂപപ്പെടുന്ന ശശ് രാജയോഗം ചിങ്ങം രാശിക്കാർക്ക് വമ്പിച്ച ഗുണം നൽകും. ജീവിതത്തിൽ സന്തോഷം വർദ്ധിക്കും, പ്രത്യേകിച്ച് കുടുംബ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. വിവാഹിതരുടെ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം ദൃഢമാകും. ഭൗതിക സന്തോഷം വലഭിക്കും. സാമ്പത്തിക കാഴ്ചപ്പാടിൽ നിന്നും ധാരാളം നേട്ടങ്ങൾ ഉണ്ടാകും. ഏത് തർക്ക വിഷയത്തിലും നിങ്ങൾക്ക് വിജയം ഉറപ്പ്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)